പെട്ടിക്കടയിലെ ആ പഴയ തേൻ മിഠായി ഇനി വീട്ടിലുണ്ടാക്കാം

Honey Candy


ചേരുവകൾ

പച്ചരി – 1 കപ്പ്
ഉഴുന്ന് – കാപ്പ്
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
ചുവപ്പ് ഫുഡ് കളർ – 1 നുള്ള്
പഞ്ചസാര – 1.5 കപ്പ്
വെള്ളം – 1 കപ്പ്
നാരങ്ങാനീര് – 1 ടീസ്പൂൺൽ കപ്പ്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

പച്ചരിയും ഉഴുന്നും നാല് മുതൽ അഞ്ച് മണിക്കൂർ വരെ വെള്ളത്തിൽ കുതിർക്കുക. നന്നായി കുതിർന്ന ശേഷം വെള്ളം പൂർണ്ണമായും കളഞ്ഞ്, മിക്സിയുടെ ജാറിലിട്ട് വളരെ കുറച്ചു വെള്ളം മാത്രം ചേർത്ത് നല്ല വെണ്ണ പോലെ അരച്ചെടുക്കുക. അതാ.ത് ദോശമാവിനേക്കാൾ കട്ടിയുള്ള പരുവം. അരച്ചെടുത്ത മാവിലേക്ക് ഒരു നുള്ള് ചുവപ്പ് ഫുഡ് കളറും ബേക്കിംഗ് പൗഡറും ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ഒരുപാട് ലൂസാകരുത്. ഒരു പാത്രത്തിൽ 1.5 കപ്പ് പഞ്ചസാരയും 1 കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് ഒരു നുള്ള് ചുവപ്പ് ഫുഡ് കളർ കൂടി ചേർക്കാം. , ഒട്ടിപ്പിടിക്കുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. പാനിയം കട്ടിയാകാതിരിക്കാൻ ഇതിലേക്ക് 1 ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് ഇളക്കുക. പാനിയത്തിന് നല്ല ചെറുചൂട് ഉണ്ടായിരിക്കണം.

Tags