10 ദിവസം കൊണ്ട് വൈൻ തയ്യാറാക്കാം

wine
wine


ചേരുവകളും മിക്സിംഗും

ഈ ഫാസ്റ്റ് വൈനിനായി ഏകദേശം 1 കിലോ കറുത്ത മുന്തിരി(നന്നായി പഴുത്തത്, 750 ഗ്രാം പഞ്ചസാര, 1 ടേബിൾ സ്പൂൺ യീസ്റ്റ് എന്നിവയാണ് പ്രധാനമായി വേണ്ടത്. സാധാരണ വൈൻ ഉണ്ടാക്കാൻ എടുക്കുന്നതിനേക്കാൾ അല്പം കൂടുതലായി യീസ്റ്റ് എടുക്കുന്നത് ഫെർമെൻ്റേഷൻ പ്രക്രിയ വേഗത്തിലാക്കും. കൂടാതെ, രുചി കൂട്ടാനായി കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ഓരോന്നും 5 ഗ്രാം വീതം ചേർക്കാം. ആദ്യം, വൈൻ ഉണ്ടാക്കാൻ എടുക്കുന്ന പാത്രവും തവിയും നന്നായി കഴുകി ഈർപ്പമില്ലാതെ ഉണക്കണം. തുടർന്ന്, മുന്തിരി നന്നായി കഴുകി വെള്ളം തുടച്ചുമാറ്റിയ ശേഷം, പഞ്ചസാരയും സ്പൈസസും ചേർത്ത് നന്നായി ഉടയ്ക്കുക . അവസാനം, ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ യീസ്റ്റ് ഇട്ട് 10 മിനിറ്റിനു ശേഷം ഈ മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കണം.
വേഗത്തിലുള്ള ഫെർമെൻ്റേഷനും ഇളക്കലും

tRootC1469263">

മിശ്രിതം തയ്യാറാക്കിയ ശേഷം പാത്രം വായു കടക്കാത്ത രീതിയിൽ തുണികൊണ്ട് കെട്ടി, ഇരുട്ടുള്ളതും ചൂടുള്ളതുമായ ഒരിടത്ത് സൂക്ഷിക്കണം. വൈൻ വേഗത്തിൽ പുളിക്കാനായി, ആദ്യത്തെ 7 മുതൽ 10 ദിവസത്തേക്ക് ദിവസവും രണ്ടു തവണ, രാവിലെയും വൈകുന്നേരവും തവി ഉപയോഗിച്ച് നന്നായി ഇളക്കിക്കൊടുക്കണം. ഈ വേഗത്തിലുള്ള ഇളക്കൽ, ഫെർമെൻ്റേഷൻ കാര്യക്ഷമമാക്കാൻ സഹായിക്കും. ഏഴാം ദിവസം വൈനിന്റെ പുളിപ്പും വീര്യവും രുചിച്ച് നോക്കുക. ആവശ്യത്തിന് ടേസ്റ്റ് ആയിട്ടുണ്ടെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാം, അല്ലെങ്കിൽ പത്താം ദിവസം വരെ ഇളക്കൽ തുടരുക.
അരിച്ചെടുക്കലും ഫൈനൽ ടച്ചും

നിശ്ചിത ദിവസം കഴിഞ്ഞാൽ, വൈൻ നന്നായി അരിച്ച് ചണ്ടികളും അവശിഷ്ടങ്ങളും പൂർണ്ണമായും മാറ്റണം. ഇതിനായി വൃത്തിയുള്ള തുണി ഉപയോഗിക്കുന്നതാണ് നല്ലത്. അരിച്ചെടുത്ത വൈൻ വായു കടക്കാത്ത ഗ്ലാസ് ബോട്ടിലുകളിൽ നിറയ്ക്കുക. ഉടൻ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത്, ക്രിസ്മസ് രാവിൽ ഉപയോഗിക്കുന്നതിന് മുൻപ് 2-3 ദിവസം കൂടി ഫ്രിഡ്ജിലോ തണുപ്പുള്ള സ്ഥലത്തോ സൂക്ഷിക്കുന്നതാണ്. ഈ സമയം വൈനിന്റെ രുചി കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും. ഇങ്ങനെ ചെയ്താൽ ക്രിസ്മസിന് നിങ്ങളുടെ സ്വന്തം 'ഹോം ബ്രൂ' വൈൻ ഉറപ്പായും മേശപ്പുറത്ത് ഉണ്ടാകും.

Tags