പീനട്ട് ബട്ടര്‍ വീട്ടില്‍ തയ്യാറാക്കാം

Peanut butter can be made at home.

കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ആരോഗ്യകരമായ പീനട്ട് ബട്ടർ വീട്ടിൽ തയ്യാറാക്കിയാലോ? കുറഞ്ഞ സമയംകൊണ്ട് എങ്ങനെ അത് തയ്യാറാക്കാം എന്ന് പരിശോധിക്കാം.

ചേരുവകൾ 
ഏകദേശം 1 കപ്പ് പീനട്ട് ബട്ടർ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ ഏതെല്ലാമാണെന്ന് നോക്കാം.
പച്ച നിലക്കടല - 1½ കപ്പ് (200 ഗ്രാം)
ഉപ്പ് - ആവശ്യത്തിന്
ഓയിൽ അല്ലെങ്കിൽ പീനട്ട് ഓയിൽ - 1 മുതൽ 2 ടീസ്പൂൺ (ആവശ്യമെങ്കിൽ ഉപയോഗിക്കാം)

തയ്യാറാക്കുന്ന വിധം
നിലക്കടല ഇടത്തരം തീയിൽ വറുത്തെടുക്കുക. ഇത് ചെറുതായി തണുപ്പിച്ച് തൊലികൾ നീക്കം ചെയ്യുക. മിക്‌സർ ജാറിലേക്ക് നിലക്കടലയിട്ട് 1-2 മിനിറ്റ് നേരം നന്നായി അരയ്ക്കുക. ആവശ്യമെങ്കിൽ ഉപ്പും എണ്ണയും ചേർക്കുക. (മധുരമുള്ള പീനട്ട് ബട്ടറാണ് തയ്യാറാക്കുന്നതെങ്കിൽ പഞ്ചസാരയോ തേനോ ചേർക്കാവുന്നതാണ്) നന്നായി ക്രീം രൂപത്തിലാകുന്നതു വരെ അരയ്ക്കുക.

ഇത് വായു കടക്കാത്ത ജാറിലാക്കി ഫ്രിഡ്ജിൽ വെച്ചോ അല്ലാതെയോ സൂക്ഷിക്കാം. ഒരാഴ്ചവരെ വീട്ടിലുണ്ടാക്കുന്ന പീനട്ട് ബട്ടർ ഉപയോഗിക്കാം. മിതമായ അളവിൽ കുട്ടികൾക്കടക്കം ദിവസവും ഈ പീനട്ട് ബട്ടർ നൽകാവുന്നതാണ്.

Tags