ട്രൈ ചെയ്യൂ ഈ ഹോം മെയ്ഡ് സോഡ
ചേരുവകൾ
പൈനാപ്പിൾ
വെള്ളം (ഒരു ഗ്ലാസ് ജാറിൽ നിറയ്ക്കാൻ ആവശ്യമായത്)
പഞ്ചസാര - 1/4 കപ്പ്
പൈനാപ്പിൾ തൊലി - 2-3 വലിയ കഷണങ്ങൾ
പൈനാപ്പിൾ കഷണങ്ങൾ - കുറച്ച്
കറുവപ്പട്ട - 1 കഷണം
ഇഞ്ചി - 1 ഇഞ്ച്
സ്ട്രോബെറി സിട്രസ് സോഡ
വെള്ളം - ആവശ്യത്തിന്
പഞ്ചസാര - കാൽ കപ്പ്
ഇഞ്ചി - 1 ഇഞ്ച്
ബീറ്റ്‌റൂട്ട്
സ്ട്രോബെറി - 1/4 കപ്പ്
നാരങ്ങ
ഓറഞ്ച്
തയ്യാറാക്കുന്ന വിധം
ആദ്യം ഇളം ചൂടുവെള്ളത്തിൽ പഞ്ചസാര കലക്കി രണ്ട് ഗ്ലാസ് ജാറുകളിൽ ഒഴിക്കാം. ഒന്നാമത്തെ ജാറിൽ പൈനാപ്പിൾ ചേരുവകളും രണ്ടാമത്തെ ജാറിൽ സ്ട്രോബെറി, സിട്രസ് ചേരുവകളും ചേർക്കാം. ജാറുകൾ ഒരു മസ്ലിൻ തുണി ഉപയോഗിച്ച് ഈർപ്പം കയറാത്ത വിധം അടച്ച് മുറിയിലെ സാധാരണ താപനിലയിൽ 3-4 ദിവസം സൂക്ഷിക്കാം. ദിവസവും ഒരിക്കൽ ജാർ ചെറുതായി കുലുക്കുന്നത് ഫെർമെന്റേഷൻ വേഗത്തിലാക്കാൻ സഹായിക്കും.
നാല് ദിവസത്തിന് ശേഷം പഴവർഗ്ഗങ്ങൾ അരിച്ചെടുത്ത് മാറ്റാം. ഇപ്പോൾ ദ്രാവകത്തിൽ ചെറിയ കുമിളകളും നല്ല ഗന്ധവും വരുന്നത് കാണാം.
അരിച്ചെടുത്ത പാനീയങ്ങൾ വായു കടക്കാത്ത കുപ്പികളിലാക്കി അടച്ച് 1-2 ദിവസം കൂടി വയ്ക്കാം.
ഇതാണ് പാനീയത്തിന് ഗ്യാസ് അഥവാ കാർബണേഷൻ നൽകുന്നത്.
2 അല്ലെങ്കിൽ 3 മൂന്ന് ദിവസത്തിനു ശേഷം തയ്യാറാക്കിയ സോഡ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം ഐസ് ക്യൂബുകൾ ചേർത്ത് ഉപയോഗിക്കാം. ഇത് 3-4 ദിവസത്തിനുള്ളിൽ കുടിച്ചു തീർക്കുന്നതാണ് ഉചിതം.
.jpg)


