ഡയറ്റ്-ഫ്രണ്ട്‌ലി, സ്വീറ്റ് & സിമ്പിൾ കേക്ക്
ചേരുവകൾ
വാഴപ്പഴം- 2
തേങ്ങാ പഞ്ചസാര + ഈന്തപ്പഴം ശർക്കര- 1/4 + 1/4 കപ്പ്
എള്ളെണ്ണ- 1/4 കപ്പ്
റാഗി മാവ്- 1 കപ്പ്
ബേക്കിംഗ് പൗഡർ- 1 ടീസ്പൂൺ
ബേക്കിംഗ് സോഡ- 1/2 ടീസ്പൂൺ
ചോക്കോ ചിപ്സ്- 1/4 കപ്പ്
പിസ്ത പൊടി- 1/4 കപ്പ്
സ്ട്രോബെറി- 1/4 കപ്പ്
ബദാം പാൽ- 1/2 കപ്പ്
മിശ്രി പൗഡർ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഓവൻ 170 ഡിഗ്രി സെൽഷ്യസിൽ പ്രീ ഹീറ്റ് ചെയ്യാം. ഓവൻ ലഭ്യമല്ലെങ്കിൽ കുക്കർ ഇടത്തരം തീയിൽ 50 മിനിറ്റ് പ്രീ ഹിറ്റ് ചെയ്യാം. ഒരു വലിയ ബൗളിൽ വാഴപ്പഴം, പഞ്ചസാര, എണ്ണ എന്നിവ മിക്സ് ചെയ്യാം. ഒരു ഹാൻഡ് ബ്ലെൻഡർ അല്ലെങ്കിൽ വിസ്ക് ഉപയോഗിച്ച് എല്ലാം നന്നായി യോജിപ്പിക്കാം. വിസ്കും ലഭ്യമല്ലെങ്കിൽ സ്പൂൺ ഉപയോഗിക്കാം.അരിച്ചെടുത്ത റാഗി മാവ്, ചോക്കോ ചിപ്സ്, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, സ്ട്രോബെറി കഷ്ണങ്ങൾ എന്നിവ ചേർക്കാം. മാവ് കൂടുതൽ കട്ടിയുള്ളതായിരിക്കും. ബദാം പാൽ കുറച്ചു വീതം ചേർത്ത് മാവിൻ്റെ കട്ടി കുറച്ച് ഇളക്കി യോജിപ്പിച്ചെടുക്കാം. മാവ് നന്നായി എണ്ണ പുരട്ടിയ ഒരു അച്ചിലേക്കു മാറ്റി നട്സും പിസ്തയും കൊണ്ട് അലങ്കരിക്കാം. ശേഷം പ്രീ ഹീറ്റ് ചെയ്ത ഓവനിലോ കുക്കറിലോ വച്ച് വേവിക്കാം. ഓവനിലാണെങ്കിൽ 20 മിനിറ്റ് വേവിക്കാം. കുക്കറിൽ കട്ടിയുള്ള ഒരു പാത്രം വച്ച് അതിലേയ്ക്കു വേണം ഈ അച്ച് ഇറക്കി വയ്ക്കാം. കേക്ക് വെന്തതിനു ശേഷം പുറത്തെടുത്ത് തണുക്കാൻ മാറ്റി വയ്ക്കാം. അതിനു മുകളിലേയ്ക്ക് അൽപം മിശ്രി പൊടി വിതറാം. ശേഷം അച്ചിൽ നിന്നും മാറ്റി ആവശ്യാനുസരണം മുറിച്ചു കഴിക്കാം.
.jpg)


