തേങ്ങാപ്പാലൊഴിച്ച നല്ല നാടന്‍ ചിക്കന്‍ കറി ഇതാ
കറി തയ്യാറാക്കാം.
* ചിക്കന്‍ - 1 കിലോ
* സവാള- 2
* തക്കാളി- 2
* പച്ചമുളക് - 3
* ഇഞ്ചി - 1 കഷ്ണം
* വെളുത്തുള്ളി -അല്‍പം
* നാളികേരം- അരമുറി
* മുളകുപൊടി - ഒന്നരസ്പൂണ്‍
* മല്ലിപ്പൊടി -1 സ്പൂണ്‍
* മഞ്ഞള്‍പൊടി- അര സ്പൂണ്‍
* കുരുമുളക് പൊടി -1 സ്പൂണ്‍
* പെരുംജീരകം -അര സ്പൂണ്‍
* കറുവപ്പട്ട - ഒരു കഷ്ണം
* ഏലക്കായ- 2 എണ്ണം
* കറിവേപ്പില - രണ്ട് തണ്ട്
* വെളിച്ചെണ്ണ - പാകത്തിന്
തയ്യാറാക്കുന്ന വിധം
* ചിക്കന്‍ എടുത്ത് ഉപ്പും, അല്പം മഞ്ഞള്‍പൊടിയും ചേര്‍ത്ത് മസാല പുരട്ടി വെക്കുക.ഒരു 10 മിനിറ്റ് ഇങ്ങനെ വെച്ചതിന് ശേഷം വേണം തയ്യാറാക്കുന്നതിന്
* പിന്നീട് ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് വേപ്പില, സവാള അരിഞ്ഞതു ചേര്‍ത്ത് വഴറ്റിയതിന് ശേഷം ഇഞ്ചി വെളുത്തുള്ളി മിക്‌സു, പച്ചമുളകും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്ന വരെ വഴറ്റിയെടുക്കണം
*ഇതിലേക്ക് മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി ചേര്‍ത്ത് നല്ലപോലെ വഴറ്റിയതിന് ശേഷം ഇതിലേത്ത്
തക്കാളി ചേര്‍ത്ത്, വെന്ത് കഴിഞ്ഞ് ചിക്കന്‍ ചേര്‍ക്കണം
* പിന്നീട് അരക്കപ്പ് വെള്ളം ചേര്‍ത്തതിന് ശേഷം അടച്ച് വെച്ച് വേവിക്കണം
* ഇത് നല്ലതുപോലെ വെന്തശേഷം തേങ്ങ ചിരകി കറുവപ്പട്ടയും, ഏലക്കയും മിക്‌സ് ചെയ്ത് അരച്ച് പാല്‍ എടുത്ത് പിഴിഞ്ഞ് വെക്കുക
* ചിക്കന്‍ വെന്തതിന് ശേഷം ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്ക് ഉള്ളി വറുത്ത് ചേര്‍ക്കാം.