പയ്യന്നൂരിലെ എസ്.എഫ്.ഐ ഏറ്റുമുട്ടൽ : സമഗ്ര അന്വേഷണം വേണമെന്ന് കെ എസ് യു

SFI encounter in Payyannur KSU wants a comprehensive investigation
SFI encounter in Payyannur KSU wants a comprehensive investigation

സ്വന്തം സംഘടനയിലെ യൂണിറ്റ് ഭാരവാഹിയെ പോലും ആക്രമിക്കാൻ നേതൃത്വം കൊടുക്കുന്ന എസ് എഫ് ഐ ഏരിയ ഭാരവാഹികൾക്ക് നേരെ പോലീസ് കണ്ണടയ്ക്കുന്നതാണ് ഇത്തരം അക്രമങ്ങൾ തുടർക്കഥയാവുന്നതിന് കാരണമെന്നും യൂണിയൻ

പയ്യന്നൂർ : കോളേജ് യൂണിയൻ ഫണ്ട് എസ്.എഫ്.ഐ ഏരിയ കമ്മിറ്റിക്കും നേതാക്കൾക്കും വേണ്ടി വകമാറ്റുന്ന ഇടപെടലുകൾ പല ക്യാമ്പസുകളിലും  നടക്കുന്നുണ്ടെന്നും അത്തരം പ്രവണതകളെക്കുറിച്ച് കൃത്യമായ അന്വേഷണം ഉണ്ടാവണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു ജില്ലാ കമ്മിറ്റി കണ്ണൂർ യൂണിവേഴ്സിറ്റി ഡി എസ് എസ് നഫീസ ബേബി ക്ക്‌ പരാതി നൽകി.
കരിവെള്ളൂർ നെസ്റ്റ് കോളേജിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അക്ഷയിയെ എസ് എഫ് ഐ ഏരിയ സെക്രട്ടറി ആശിഷിന്റെ നേതൃത്വത്തിൽ മർദ്ദിച്ച സംഭവം യൂണിയൻ ഫണ്ട് തിരിമറി നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ്.

ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്യാമ്പസ്സിൽ അതിക്രമിച്ചു കടന്ന് സംഘർഷം ഉണ്ടാക്കുന്നത് ശ്രദ്ധയിൽ പെട്ട് പരിഹരിക്കാനായെത്തിയ നെസ്റ്റ് കോളേജ് ചെയർമാനും കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ എം.പി.എ റഹീമിനു നേരെയും ആക്രമമുണ്ടായി. കോളേജ് യൂണിയൻ ഫണ്ടിൽ കൃത്രിമം കാട്ടി  എസ് എഫ് ഐ ക്ക്‌ വേണ്ടി തിരിമറി നടത്തുന്ന പല ക്യാമ്പസുകളും ജില്ലയിലുണ്ടെന്നും കൊലയാളികൾക്ക് വേണ്ടി ഫണ്ട് പിരിവ് നടത്തുന്നവരുടെ മാതൃക പിന്തുടരുന്ന സംഘടനയായി എസ് എഫ് ഐ അധഃപതിച്ചുവെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ പറഞ്ഞു.

സ്വന്തം സംഘടനയിലെ യൂണിറ്റ് ഭാരവാഹിയെ പോലും ആക്രമിക്കാൻ നേതൃത്വം കൊടുക്കുന്ന എസ് എഫ് ഐ ഏരിയ ഭാരവാഹികൾക്ക് നേരെ പോലീസ് കണ്ണടയ്ക്കുന്നതാണ് ഇത്തരം അക്രമങ്ങൾ തുടർക്കഥയാവുന്നതിന് കാരണമെന്നും യൂണിയൻ ഫണ്ട് തിരിമറിയിലും ക്യാമ്പസ്സിലെ അക്രമങ്ങളിലും ബന്ധപ്പെട്ടവർ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags