വീട്ടിലുള്ള ബ്രെഡ് ഉപയോഗിച്ച് പോക്കറ്റുകൾ തയ്യാറാക്കാം

Pockets can be made using homemade bread.


പോക്കറ്റ് തയ്യാറാക്കാൻ: ബ്രെഡ് സ്ലൈസുകൾ: 10-12 എണ്ണം (ഫ്രഷ് ബ്രെഡ് ഉപയോഗിക്കുന്നതാണ് നല്ലത്). മുട്ട: രണ്ട് എണ്ണം (അല്പം ഉപ്പും കുരുമുളകും ചേർത്ത് അടിച്ചെടുത്തത്). ബ്രെഡ് ക്രംബ്‌സ്: ആവശ്യത്തിന്. എണ്ണ: വറുക്കാൻ ആവശ്യമായത്. പാചകം ചെയ്യുന്ന രീതി

ആവശ്യമുള്ള ചേരുവകൾ:

ചിക്കൻ മാരിനേഷൻ (എല്ലില്ലാത്തത്): 250 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്), തൈര്: രണ്ട് ടേബിൾസ്പൂൺ. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: ഒരു ടി സ്പൂൺ, നാരങ്ങാനീര്: ഒരു ടീസ്പൂൺ.

മസാലകൾ:

കുരുമുളക് പൊടി (ഒരു ടീസ്പൂൺ).

കശ്മീരി മുളകുപൊടി ( ടീസ്പൂൺ).

ഗരം മസാല (ട്രിസ്പൂൺ), ഉപ്പ്(പാകത്തിന്).

ഫില്ലിങ്ങിനായി പച്ചക്കറികൾ

കാബേജ്, കാരറ്റ്, കാപ്‌സിക്കം (വളരെ നേർത്തതായി നീളത്തിൽ അരിഞ്ഞത് - ഓരോന്നും രണ്ട് ടേ ബിൾസ്പൂൺ വീതം). മയോണൈസ്: മൂന്ന്-നാല് ടേബിൾസ്പൂൺ ഷവർമ ടേസ്റ്റ് കിട്ടാൻ ഇത് അത്യാവശ്യമാണ്

ഘട്ടം 1: ഷവർമ ചിക്കൻ തയ്യാറാക്കാം ചിക്കൻ കഷണങ്ങളിൽ മാരിനേഷനുള്ള സാധനങ്ങളെല്ലാം ചേർത്ത് കുറഞ്ഞത് 20 മിനിട്ട്‌ വെക്കുക. ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ചിക്കൻ നന്നായി വേവിച്ച് മൊരിച്ചെടുക്കുക. വെന്ത ചിക്കൻ ഒരു ഫോർക്ക് ഉപയോഗിച്ചോ കൈകൊണ്ടോ ചെറിയ നൂലുകൾ പോലെ പിച്ചിയെടുക്കുക. ഒരു ബൗളിൽ ഈ ചിക്കൻ, അരിഞ്ഞ പച്ചക്കറികൾ, മയോണൈസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചുവെക്കുക.

ഘട്ടം 2: ബ്രെഡ് പോക്കറ്റ് ഉണ്ടാക്കാം രണ്ട് ബ്രെഡ് സ്ലൈസുകൾ ഒന്നിനു മുകളിൽ ഒന്നായി വെക്കുക. ഒരു ചപ്പാത്തി കോൽ ഉപയോഗിച്ച് ഇവ നന്നായി അമർത്തിപ്പരത്തുക. (ഇപ്പോൾ രണ്ട് ബ്രെഡും ചേർന്ന് ഒറ്റ പാളിയായി മാറും).ഒരു റൗണ്ട് കട്ടറോ മൂർച്ചയുള്ള സ്റ്റീൽ ഗ്ലാസോ ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. ഈ വട്ടത്തിലുള്ള ബ്രെഡ് കഷണങ്ങൾ ആദ്യം മുട്ടയുടെ മിശ്രിതത്തിലും പിന്നീട് ബ്രെഡ് ക്രംബ്‌സിലും നന്നായി മുക്കിയെടുക്കുക.

ഘട്ടം 3: വറുത്തെടുക്കലും ഫില്ലിങ്ങും നന്നായി ചൂടായ എണ്ണയിൽ ബ്രെഡ് ഇട്ട് വറുക്കുക. ഇത് പൂരി പോലെ നന്നായി വീർത്തുവരും. സ്വർണനിറമാകുമ്പോൾ കോരി മാറ്റി എണ്ണ വാലാൻ വെക്കുക. ചൂടാറിയ ശേഷം ഒരു കത്തി ഉപയോഗിച്ച് ഈ ബ്രെഡിനെ നടുവേ മുറിക്കുക. ഇപ്പോൾ നിങ്ങൾക്ക് ഉള്ളിൽ ശൂന്യമായ രണ്ട് പോക്കറ്റുകൾ ലഭിക്കും. ഈ പോക്കറ്റുകൾക്കുള്ളിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ഷവർമ മിക്‌സ് നിറയ്ക്കുക.

Tags