ചായക്കൊപ്പം കഴിക്കാൻ ഇതാ ഒരു പെർഫെക്റ്റ് സ്നാക്ക്
ചേരുവകൾ
പാൻകേക്ക് മാവിന്:
മൈദ – 1 കപ്പ്
മുട്ട – 1 എണ്ണം
പഞ്ചസാര – 1 ടേബിൾസ്പൂൺ
ഉപ്പ് – ഒരു നുള്ള്
വെള്ളം – ആവശ്യത്തിന്
ഫില്ലിംഗിന്:
തേങ്ങ ചിരകിയത് – 1 കപ്പ്
പഞ്ചസാര – ½ കപ്പ്
ഏലക്കാപ്പൊടി – ½ ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദ, മുട്ട, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നേർത്ത ദോശമാവ് പോലെ കലക്കുക.
പാൻ ചൂടാക്കി അല്പം എണ്ണ പുരട്ടി മാവ് നേർത്തതായി ഒഴിച്ച് ചെറിയ തീയിൽ പാകം ചെയ്യുക. മറിച്ചിടേണ്ടതില്ല. ഇങ്ങനെ നേർത്ത പാൻകേക്കുകൾ തയ്യാറാക്കുക.
മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി തേങ്ങയും പഞ്ചസാരയും ചേർത്ത് ഇളക്കുക.
പഞ്ചസാര അലിഞ്ഞ് തേങ്ങ നന്നായി മൃദുവായാൽ ഏലക്കാപ്പൊടി ചേർത്ത് തീ ഓഫ് ചെയ്യുക.
ഓരോ പാൻകേക്കിന്റെയും നടുവിൽ തേങ്ങാ ഫില്ലിംഗ് വെച്ച് റോൾ ചെയ്ത് മടക്കുക. ഏലാഞ്ചി റെഡി.
.jpg)

