പച്ചമാങ്ങ കൊണ്ട് ഉണ്ടാക്കാം ടേസ്റ്റി കറി

mango

ചേരുവകൾ

പച്ചമാങ്ങ ഒന്ന്
സബോള രണ്ട്
ചെറിയ ഉള്ളി 10
ഇഞ്ചി ഒരു കഷണം
പച്ചമുളക് 4
കറിവേപ്പില രണ്ടു തണ്ട്
നാളികേരം ഒന്നാം പാൽ രണ്ടാം പാൽ
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
മുളകുപൊടി അര ടീസ്പൂൺ
മല്ലിപ്പൊടി അര ടീസ്പൂൺ

തയാറാക്കേണ്ട വിധം:-

മാങ്ങ,സബോള ,പച്ചമുളക്,ചെറിയ ഉള്ളി,ഇഞ്ചി,കറിവേപ്പില എല്ലാം കഴുകി വൃത്തിയാക്കി നുറുക്കി അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി , മല്ലിപ്പൊടി, ഉപ്പ് ചേർത്ത് നന്നായി തിരുമ്മി വയ്ക്കുക. കുറച്ചുനേരത്തിന് ശേഷം അതിലേക്ക് രണ്ടാം പാൽ ഒഴിച്ച് വേവിക്കുക. എല്ലാ കഷ്ണങ്ങളും നന്നായി മിക്സ് ആയാൽ ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം ഒന്നാം പാൽ ചേർക്കുക.

വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി ഒന്ന് ഫ്രൈ ആക്കി എടുക്കുക. അതിലേക്ക് കടുക്, റെഡ് ചില്ലി ,കറിവേപ്പില ചേർത്ത് വറവ് ഇടുക.അങ്കമാലി മാങ്ങാക്കറി തയ്യാർ.

Tags