വൈകുന്നേരങ്ങളെ കളറാക്കാൻ സ്വാദിഷ്ടമായ ഒരു ഐറ്റം ഇതാ...
ചേരുവകൾ:
റവ – 1 കപ്പ്
മൈദ – 1 ടേബിൾസ്പൂൺ
ഉപ്പ് – ഒരു നുള്ള്
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്നത്:
റവ, മൈദ, ഉപ്പ് എന്നിവ ചേർത്ത് കുറച്ച് കുറച്ചായി വെള്ളം ഒഴിച്ച് കട്ടിയുള്ള മാവ് കുഴയ്ക്കുക.
20–30 മിനിറ്റ് മൂടിവെക്കുക.
മാവ് വളരെ നേർത്തതായി പരത്തി ചെറിയ വട്ടത്തിൽ മുറിക്കുക.
ചൂടായ എണ്ണയിൽ മീഡിയം-ഹൈ തീയിൽ ഇട്ട് പൊങ്ങിവരുന്നതുവരെ വറുക്കുക.
ക്രിസ്പിയായി വന്നാൽ പുറത്തെടുക്കുക.
മസാല
വേവിച്ച ഉരുളക്കിഴങ്ങ് – 2 എണ്ണം
വേവിച്ച കടല – ½ കപ്പ്
സവാള – 1 എണ്ണം
മല്ലിയില – കുറച്ച്
ചാട്ട് മസാല – ½ ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എല്ലാം നന്നായി മിക്സ് ചെയ്യുക.
പാനി
പുതിനയില – 1 കപ്പ്
മല്ലിയില – ½ കപ്പ്
പച്ചമുളക് – 2
ഇഞ്ചി – ചെറിയ കഷണം
നാരങ്ങാനീര് – 2 ടേബിൾസ്പൂൺ
ജീരകപ്പൊടി – 1 ടീസ്പൂൺ
ചാട്ട് മസാല – 1 ടീസ്പൂൺ
കായം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
തണുത്ത വെള്ളം – 3–4 കപ്പ്
പുതിന, മല്ലിയില, പച്ചമുളക്, ഇഞ്ചി എന്നിവ അരച്ച് വെള്ളത്തിൽ കലർത്തുക. ബാക്കി ചേരുവകളും ചേർത്ത് നന്നായി ഇളക്കുക. 30 മിനിറ്റ് ഫ്രിഡ്ജിൽ വെച്ചാൽ രുചി കൂടുതൽ നന്നാകും.പാനി പൂരി റെഡി.
.jpg)

