നാല് ചേരുവകൾ കൊണ്ട് ഹെൽത്തി ഷേക്ക് തയ്യാറാക്കാം

google news
shake

 ചേരുവകള്‍


ബദാം - 15 എണ്ണം
ഓട്സ് - 3 ടേബിള്‍ സ്പൂണ്‍
ഈന്തപ്പഴം - 5 എണ്ണം
ആപ്പിള്‍ - 1 എണ്ണം

പാചകരീതി

ബദാം തലേ ദിവസം തന്നെ കുതിര്‍ക്കാന്‍ വയ്ക്കുക. നന്നായി കുതിര്‍ന്നതിന് ശേഷം ബദാമിന്റെ തൊലി നീക്കം ചെയ്യണം. ശേഷം ഓട്സും ചെറുതായി അരിഞ്ഞ ഈന്തപ്പഴവും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഒരു മിക്സിയുടെ ജാറില്‍ തൊലികളഞ്ഞ ബദാമും ഓട്സും ഈന്തപ്പഴവും ആവശ്യത്തിന് പാലും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.
(മുതിര്‍ന്നവര്‍ക്ക് കൊടുക്കുമ്പോള്‍ പാലിന് പകരം വെള്ളം മാത്രം ചേര്‍ക്കാവുന്നതാണ്). ശേഷം ആപ്പിള്‍ മുറിച്ചത് ഉപയോഗിച്ച് അലങ്കരിച്ച് ശേഷം കഴിക്കാം.
 

Tags