ലളിതമായി തയ്യാറാക്കാവുന്ന ഹെൽത്തി സ്വീറ്റ്
Apr 1, 2026, 16:20 IST
ഒരു മുറി ചക്ക (ഒരു കിലോ ചക്ക അരിഞ്ഞത്) ചോപ്പറിൽ ഇട്ട് അരിഞ്ഞാൽ എളുപ്പമാണ്. ഇതിനെ കുക്കർവച്ച് രണ്ടു വിസിൽ പരുവത്തിൽ വേവിച്ചെടുക്കുക. അതിലേക്ക് 300 ഗ്രാം ശർക്കര ഉരുക്കിയതു ചേർത്ത് ചെറിയ തീയിൽ അടുപ്പിൽവച്ചു വറ്റിക്കുക. അടിയിൽ പിടിക്കാതിരിക്കാൻ ഓരോ തുടം നെയ്യ് വീതം ഒഴിച്ചുകൊടുക്കുക. ചട്ടുകത്തിൽനിന്ന് വിട്ടുകിട്ടുന്നതുവരെ തുടരെ ഇളക്കിക്കൊണ്ടിരിക്കണം. നല്ലതുപോലെ മൂപ്പാകുമ്പോൾ ഏലക്കായ പൊടിച്ചതും കൽക്കണ്ടത്തരികളും ചേർത്ത് ഇളക്കി വാങ്ങുക.ചക്ക ഹൽവ റെഡി.
.jpg)


