നാടൻ രുചിയിൽ ഒരു സ്നാക്ക്
ചേരുവകൾ
പുഴുക്കലരി– 2 കപ്പ്
കോളിഫ്ലവർ, കാബേജ് – 200 ഗ്രാം വീതം
സവാള– 1
പച്ചമുളക്, കറിവേപ്പില അരിഞ്ഞത്– 1 ടേബിൾ സ്പൂൺ വീതം
ഉപ്പ്– ആവശ്യത്തിന്
വെളിച്ചെണ്ണ– 50 ഗ്രാം
മുളക് പൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി– അര ടീസ്പൂൺ വീതം
ഉലുവ,ഉഴുന്നുപരിപ്പ്, കടുക്– അര ടീസ്പൂൺ വീതം
തോങ്ങാപ്പീര– 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
തലേദിവസം രാത്രി കുതിർത്തുവച്ച പുഴുക്കലരി രാവിലെ അരച്ച് ചപ്പാത്തി ഉരുള പോലെ ഉരുട്ടി വയ്ക്കുക.കാബേജും കോളിഫ്ലവറും കഴുകി ചെറുതായി അരിയുക. അതിന്റെ കൂടെ സവാളയും അരിഞ്ഞു ചേർക്കുക. വെളിച്ചെണ്ണയിൽ കടുക് പൊട്ടിയതിനു ശേഷം ഉഴുന്നുപരിപ്പ് ,ഉലുവ എന്നിവ പൊട്ടിച്ച് തേങ്ങാപ്പീരയും എല്ലാ പൊടികളും പച്ചമുളകും കറിവേപ്പിലയും അതിലേക്ക് ഇട്ടു വഴറ്റുക.കൈവെള്ളയിൽ വച്ച് അരി ഉരുള പരത്തിയതിനു ശേഷം വഴറ്റിയ മിശ്രിതം ഒരു സ്പൂൺ അതിൽ വച്ചു കോഴിമുട്ടയുടെ വലുപ്പത്തിൽ ഉരുട്ടി ആവിയിൽ പുഴുങ്ങിയെടുക്കുക.വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ നല്ലതാണ്.
.jpg)


