ഏതു പ്രായക്കാർക്കും ഇഷ്ടമാകും ഈ ഹെൽത്തി ഷേക്ക്
ഏതു പ്രായക്കാർക്കും ഇഷ്ടമാകും ഈ ഹെൽത്തി ഷേക്ക്
Oct 28, 2025, 19:20 IST
വേണ്ട ചേരുവകൾ...
ബദാം 15 എണ്ണം
ഓട്സ് 3 ടേബിൾ സ്പൂൺ
ഈന്തപ്പഴം 4 എണ്ണം
ആപ്പിൾ 1 എണ്ണം
തയ്യാറാക്കുന്ന വിധം...
ആദ്യം ബദാം തലേ ദിവസം തന്നെ കുതിർക്കാൻ വയ്ക്കുക. നന്നായി കുതിർന്നതിന് ശേഷം തൊലി കളഞ്ഞ് വയ്ക്കുക. ശേഷം ഓട്സും ചെറുതായി അരിഞ്ഞ ഈന്തപ്പഴവും ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. ഒരു മിക്സിയുടെ ജാറിൽ തൊലികളഞ്ഞ ബദാമും ഓട്സും ഈന്തപ്പഴവും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക.
(കുട്ടികൾക്ക് കൊടുക്കുമ്പോൾ വെള്ളത്തിന് പകരം പാൽ ചേർക്കുക). ശേഷം ആപ്പിൾ വച്ച് അലങ്കരിച്ച ശേഷം കഴിക്കാം..
.jpg)

