പത്ത് മിനുട്ടുകൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാൻ കഴിയുന്ന ഹെല്‍ത്തി റെസിപ്പി
അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന മനുഷ്യജീവിതത്തില്‍ ആരും ഇപ്പോള്‍ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചും ആരും ശ്രദ്ധിക്കുന്നില്ല, പ്രത്യേകിച്ച് രാവിലെയുള്ള ഭക്ഷണങ്ങള്‍ സ്കിപ്പ് ചെയ്യുന്നത് ഒരു പതിവ് കാര്യമായി മാറിയിട്ടുണ്ട്. എന്നാല്‍ പോഷകസമൃദ്ധവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണം ഉണ്ടാക്കിയാലോ? രുചികരവും ദിവസം മുഴുവൻ ഉന്മേഷം തരുകയും ചെയ്യുന്ന മൂന്ന് റെസിപ്പികളെക്കുറിച്ച് പരിചയപ്പെടാം. വെറും പത്ത് മിനിറ്റില്‍ താഴെ മാത്രം സമയമെടുത്ത് തയ്യാറാക്കാൻ കഴിയുന്ന റെസിപ്പികള്‍ പരിചയപ്പെടാം.
tRootC1469263">മുട്ട ബുർജിയും ബ്രെഡ് ടോസ്റ്റും
പനീർ നന്നായി പൊടിച്ചതിനുശേഷം അതിനോടൊപ്പം ഉള്ളിയും തക്കാളിയും ചേർത്ത് ഒരു പാനിലേക്ക് ഇടുക. അതിലേക്ക് കുറച്ച് സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ക്കുക. പിന്നീട് അതിലേക്ക് നിങ്ങള്‍ക്ക് എത്ര മുട്ടയാണോ ആവശ്യമായിട്ടുള്ളത് അത് പൊട്ടിച്ചൊഴിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ബ്രെഡിൻ്റെ രണ്ട് വശവും നന്നായി ചൂടാക്കിയ ശേഷം ബ്രെഡിനൊപ്പം എഗ്ഗ് ബുർജി കഴിക്കാവുന്നതാണ്.
പനീർ ടിക്ക റാപ്പ്
എല്ലാ സസ്യാഹാരികള്‍ക്കും ഏറ്റവും പ്രിയപ്പെട്ട ഒരു ഭക്ഷണ പദാര്‍ഥമാണ് പനീർ. പ്രോട്ടീനുകളുടെ ഉറവിടങ്ങളിൽ ഒന്ന് കൂടിയാണിത്. ഉടച്ചെടുത്ത പനീർ, സവാള, തക്കാളി, കാപ്സിക്കം എന്നിവ ചെറുതായി അരിഞ്ഞ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചതിനു ശേഷം അത് നേരത്തെ തയ്യാറാക്കി വെച്ച ചപ്പാത്തിയില്‍ നിറച്ചതിനു ശേഷം റാപ്പായിട്ട് പൊതിഞ്ഞ് കഴിക്കാവുന്നതാണ്.
ഓട്സ് ചീല
കുറച്ച് ഓട്ട്സെടുത്ത് നന്നായി പൊടിച്ചതിനു ശേഷം വെള്ളവും തൈരും ചേർത്ത് ഒരു മാവിൻ്റെ മിശ്രിതം പോലെ തയ്യാറാക്കുക. അതിനോടൊപ്പം ഓംലെറ്റ് ഉണ്ടാക്കിയതിന് ശേഷം മുക്കി കഴിക്കാവുന്നതാണ്.
.jpg)


