റാഗി കൊണ്ടൊരു ഹെൽത്തി കേക്ക് ഉണ്ടാക്കിയാലോ?

How about preparing an old-fashioned dish with pumpkin and ragi powder?
How about preparing an old-fashioned dish with pumpkin and ragi powder?

ആവശ്യമായ ചേരുവകൾ

റാഗി പൊടി -2 കപ്പ്
തേങ്ങാ പാൽ -2 കപ്പ്
ബേക്കിങ് സോഡ -1/2 സ്പൂൺ
ബേക്കിങ് പൌഡർ -1/2 സ്പൂൺ
ശർക്കര -1 കപ്പ്
ചൂട് വെള്ളം -2 ഗ്ലാസ്‌
ഉപ്പ് -1/2 സ്പൂൺ
അണ്ടിപരിപ്പ് പൊടിച്ചത് -1 കപ്പ്‌
മോര് -1 ഗ്ലാസ്
തൈര് -1/2 ഗ്ലാസ്‌
വാനില എസ്സെൻസ് -1 സ്പൂൺ
ഡെസിക്കേറ്റഡ് കോകോനട്ട് -1 കപ്പ്

tRootC1469263">


തയ്യാറാക്കുന്ന വിധം

ഒരു കപ്പ് തേങ്ങാപ്പാൽ ഉണ്ടെങ്കിൽ അത് എടുക്കുക. ഇല്ലെങ്കിൽ ഒരു കപ്പ് തേങ്ങാപ്പാൽ പൊടിയിലേക്ക് കുറച്ച് ചെറുചൂടുവെള്ളം ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് ശർക്കര ചേർത്ത് അതിലേയ്ക്ക് തൈരും കുറച്ച് എണ്ണയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക. 5 മിനിറ്റ് മാറ്റി വെച്ചതിനുശേഷം അതിലേയ്ക്ക് റാഗി പൊടിയും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. ശേഷം അതിലേക്ക് കുറച്ച് ബട്ടർമിൽക്ക് കൂടി ചേർത്തു കൊടുക്കാം.

ഇനി ബാക്കിയുള്ള തേങ്ങാപാൽ കൂടി അതിലേക്ക് ചേർത്തു കൊടുത്തതിന് ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് ഡെസിക്കേറ്റഡ് കോകോനട്ട് കൂടി ചേർത്തു ഇളക്കി യോജിപ്പിക്കുക. ഇനി അണ്ടിപരിപ്പ് പൊടിച്ചതും ഒരു നുള്ള് ഉപ്പും വാനില എസൻസും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. അതുകഴിഞ്ഞ്ഒ രു ബേക്കിംഗ് ട്രേയിലേയ്ക്ക് ആവശ്യത്തിന് എണ്ണ തേച്ചു കൊടുത്തതിനുശേഷം അതിലേയ്ക്ക് ഈ മാവ് ഒഴിച്ച് കൊടുത്ത് ബേക്ക് ചെയ്തെടുക്കാവുന്നതാണ്. അതിനു മുകളിലായിട്ട് ഡെസിക്കേറ്റഡ് കോകോനട്ട് കൂടി ഇട്ടുകൊടുത്തതിനുശേഷം ബേക്ക് ചെയ്ത് എടുക്കുക. ഹെൽത്തിയായ റാഗി കേക്ക് റെഡി

Tags