ക്ഷീണം മാറ്റാന്‍ ഹെല്‍തി റാഗി ഡ്രിങ്ക്‌സ്

ragi drink


ചേരുവ

റാഗി പൗഡര്‍ - ഒരു ചെറിയ കപ്പ്
ചിയ സീഡ് - ഒരു സ്പൂണ്‍
പാല്‍ - 500
ഈത്തപ്പഴം-4
അണ്ടിപരിപ്പ് - 6
ഏലയ്ക്കാ പൊടി - കാല്‍ടീസ്പൂണ്‍


ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ രണ്ടു ഗ്ലാസ് വെള്ളം എടുക്കുക. ഈ വെള്ളം ചൂടായി വരുമ്പോള്‍ ഇതിലേക്ക് റാഗി പൊടി ചേര്‍ത്ത് കൊടുക്കുക. റാഗി ഇത്തിരി വെളത്തില്‍ കലക്കി ഒഴിക്കുക. ഇത് ചൂടായ വെള്ളത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ചെറിയ തീയില്‍ നന്നായി കുറുക്കി എടുക്കുക. കുറച്ചു ലൂസില്‍ എടുക്കുക. ചൂടാറിയാല്‍ മിക്‌സിയുടെ ജാറിലേക്കിട്ട് കൊടുക്കുക. ഇതിലേക്ക് തൊലി കളഞ്ഞു വച്ച ആപ്പിളും ചേര്‍ത്തു കൊടുക്കുക. കുറച്ച് അണ്ടിപരിപ്പ് കുതിര്‍ത്തു വച്ചതും ചേര്‍ത്ത് മധുരത്തിന് ഈത്തപ്പഴമോ പഞ്ചസാരയോ ചേര്‍ക്കാം. ഏലയ്ക്കാ കൂടെ ചേര്‍ത്ത് കുറച്ചു പാലും ചേര്‍ത്ത് നന്നായി  അരച്ചെടുക്കുക. ബാക്കി പാല്‍ കൂടെ ഒഴിച്ചു ഒന്നു അടിച്ചെടുക്കുക. ഇത് ഗ്ലാസിലേക്കൊഴിച്ചു അതിനു മുകളില്‍ ചിയാ സീഡ് ചേര്‍ത്തു കൊടുക്കുക. വേണമെങ്കില്‍ അതിലേക്ക് ബദാം മിക്‌സോ അല്ലെങ്കില്‍ വാനിലയോ ചേര്‍ക്കാവുന്നതാണ്. അടിപൊളി രുചിയുള്ള ഹെല്‍തി റാഗി ഡ്രിങ്ക്‌സ് റെഡി.

tRootC1469263">

Tags