ഊണിന് സ്വാദ് കൂട്ടാൻ ഹെൽത്തി അച്ചാർ

beetroot ketchup


ചേരുവകൾ

    ബീറ്റ്റൂട്ട് - 2 ഇടത്തരം 
    വെളുത്തുള്ളി - 10-12 അല്ലി 
    ഇഞ്ചി - ഒരു ചെറിയ കഷ്ണം
    പച്ചമുളക് - 2-3 എണ്ണം 
    കറിവേപ്പില - 2 തണ്ട്
    കടുക് - 1 ടീസ്പൂൺ
    ഉലുവ - ½ ടീസ്പൂൺ
    മുളകുപൊടി - 2 ടേബിൾ സ്പൂൺ 
    കായപ്പൊടി - ½ ടീസ്പൂൺ
    വിനാഗിരി - ½ കപ്പ്
    നല്ലെണ്ണ - ¼ കപ്പ്
    ഉപ്പ് - ആവശ്യത്തിന്
    പഞ്ചസാര - 1 ടീസ്പൂൺ

tRootC1469263">


തയ്യാറാക്കുന്ന വിധം

    ബീറ്റ്റൂട്ട് നന്നായി കഴുകി തൊലി കളഞ്ഞ് ചെറിയ സമചതുര കഷ്ണങ്ങളാക്കി വെക്കാം.
    ഒരു പാൻ അടുപ്പിൽ വെച്ച് നല്ലെണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം.
    കടുക് പൊട്ടിയ ശേഷം ഉലുവ ചേർത്ത് മൂപ്പിക്കാം.
    ഇതിലേക്ക് അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റാം. വെളുത്തുള്ളിയുടെ നിറം മാറിത്തുടങ്ങുമ്പോൾ അടുത്ത ചേരുവകൾ ചേർക്കാം.
    വഴറ്റിയ ശേഷം ചെറിയ കഷ്ണങ്ങളാക്കിയ ബീറ്റ്റൂട്ട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ബീറ്റ്റൂട്ട് ചെറുതായി വാടുന്നത് വരെ 5-7 മിനിറ്റ് വഴറ്റാം.
    തീ കുറച്ച് മുളകുപൊടിയും കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. പൊടികൾ കരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം.
    ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വിനാഗിരിയും ചേർത്ത് നന്നായി തിളപ്പിക്കുക. ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് രുചി ക്രമീകരിക്കാം.
    ബീറ്റ്റൂട്ട് മൃദലമാവുകയും ചാറ് കുറുകുകയും ചെയ്യുമ്പോൾ തീ ഓഫ് ചെയ്യുക.
    തണുത്ത ശേഷം വൃത്തിയുള്ള ഉണങ്ങിയ കുപ്പിയിലാക്കി സൂക്ഷിക്കാം. ഒരാഴ്ച കഴിഞ്ഞ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
 

Tags