ഹെൽത്തി റവ ഊത്തപ്പം
Feb 26, 2025, 16:30 IST


വേണ്ട ചേരുവകൾ
റവ -1 കപ്പ്
സവാള -1/2 കപ്പ്
വെള്ളം- 2 ഗ്ലാസ്
ഉപ്പ് - 1 സ്പൂൺ
ഇഞ്ചി -1/2 സ്പൂൺ
ക്യാരറ്റ് -1/2 കപ്പ്
തയ്യാറാക്കുന്ന വിധം
റവ ഒരു കപ്പിലേയ്ക്ക് ഇട്ടുകൊടുത്തതിന് ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് കുതിരാൻ വയ്ക്കുക. അതൊന്നു കുതിർന്നു കഴിയുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് സവാള, ഉപ്പ്, ഇഞ്ചി, ക്യാരറ്റ് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കുക.
ഒന്നുകൂടി ഒന്നു ലൂസായി കിട്ടാൻ ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുത്തതിന് ശേഷം ഇളക്കി യോജിപ്പിക്കുക. ദോശമാവിന്‍റെ പാകത്തിനായി കഴിയുമ്പോൾ ഇതൊന്ന് അരച്ചെടുക്കുക. അരച്ചതിനുശേഷം ഈ മാവിനെ ദോശക്കലിലേയ്ക്ക് ഒഴിച്ചു കൊടുത്തു വേവിച്ചെടുക്കാവുന്നതാണ്. ഒരുപാട് പരത്താതെ കുറച്ച് കട്ടിയിൽ തന്നെ തയ്യാറാക്കുന്നതാകും നല്ലത്.