ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഓട്‌സ് വിഭവം; ഒരാഴ്ച കൊണ്ട് വെയ്റ്റ് ലോസ് ഉറപ്പ്
ആവശ്യമായ ചേരുവകൾ
2 ടേബിൾസ്പൂൺ ക്വിക്ക് ഓട്സ്
ലോ ഫാറ്റ് പാൽ – 1/2 കപ്പ്
വെള്ളം – ആവശ്യത്തിന്
ബദാം – 5-6 എണ്ണം (വറുത്തത്)
കറുത്ത മുന്തിരി – 1 ടേബിൾസ്പൂൺ
റോബസ്റ്റ പഴം (ബനാന) – 1/2, ചെറുതായി അരിഞ്ഞത്
ആപ്പിൾ – 1/4, ചെറുതായി അരിഞ്ഞത്
അനാർ (മാതളനാരങ്ങ) – 2 ടേബിൾസ്പൂൺ
tRootC1469263">ഓപ്ഷണൽ: ശർക്കര അല്ലെങ്കിൽ ഈന്തപ്പഴം – 1 ടീസ്പൂൺ (മധുരത്തിനായി)
തയ്യാറാക്കുന്ന വിധം
ഓട്സ് കുതിർക്കൽ
2 ടേബിൾസ്പൂൺ ക്വിക്ക് ഓട്സ് ഒരു പാത്രത്തിലെടുത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് 10 മിനിറ്റ് കുതിർക്കാൻ വെക്കുക.
ഓട്സ് വേവിക്കൽ
കുതിർത്ത ഓട്സ് ഒരു പാത്രത്തിലേക്ക് മാറ്റി, കുറച്ച് വെള്ളം കൂടി ചേർത്ത് ചെറിയ തീയിൽ വേവിക്കുക. 1/2 കപ്പ് ലോ ഫാറ്റ് പാൽ ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക.
തണുപ്പിക്കൽ
തിളച്ച ശേഷം തീ ഓഫ് ചെയ്ത് ഓട്സ് തണുക്കാനായി മാറ്റിവെക്കുക. തണുക്കുമ്പോൾ ഓട്സ് കൂടുതൽ കട്ടിയാകും.
പഴങ്ങളും നട്സും ചേർക്കൽ
തണുത്ത ഓട്സിലേക്ക് ബദാം, കറുത്ത മുന്തിരി, റോബസ്റ്റ പഴം, ആപ്പിൾ, അനാർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മധുരം ആവശ്യമെങ്കിൽ ശർക്കരയോ ഈന്തപ്പഴമോ ചേർക്കാം.
.jpg)


