ഹെൽത്തി ഇഡലി നുറുക്ക് ഗോതമ്പു കൊണ്ടായാലോ ?
ഗോതമ്പ് നുറുക്ക്- 2 കപ്പ്
തൈര്- 2 കപ്പ്
വെള്ളം – 1/2 കപ്പ്
ഇഞ്ചി- 2 ടീസ്പൂൺ
കടുക്- 1 ടീസ്പൂൺ
വെളുത്തുള്ളി- 2 ടീസ്പൂൺ
ചുവന്നുള്ളി ഉള്ളി- 10
കറിവേപ്പില – ആവശ്യത്തിന്
പച്ചമുളക് – 2
കുരുമുളക് – 1 ടീസ്പൂൺ
മല്ലിയില- 2 ടേബിൾസ്പൂൺ
എണ്ണ- 3 ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് 2 കപ്പ് ഗോതമ്പ് നുറുക്കെടുക്കാം. അതിലേയ്ക്ക് ചേർത്തിളക്കി ഒരു മണിക്കൂർ മാറ്റി വയ്ക്കാം.ശേഷം ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. എണ്ണ ചൂടായതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. ഇതിൽ ഉഴുന്ന് പരിപ്പ്, വറ്റൽമുളക്, ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്, ചുവന്നുള്ളി എന്നിവ ചേർത്തു വേവിക്കാം.കുതിർക്കാൻ മാറ്റി വച്ചിരിക്കുന്ന ഗോതമ്പ് നുറുക്കിലേയ്ക്ക് തയ്യാറാക്കിയ താളിപ്പ് ചേർക്കാം. ഒപ്പം ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ഒഴിക്കാം. ഇഡ്ഡലി പാത്രത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വയ്ക്കാം. ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി മാവ് ഒഴിക്കാം. ഇത് ഇഡ്ഡലി പാത്രത്തിൽ വച്ച് അടച്ച് ആവിയിൽ വേവിച്ചെടുക്കാം.
.jpg)


