വീട്ടിലുണ്ടാക്കാം ആരോഗ്യകരമായ നാടൻ കുൽഫി
വീട്ടിലുണ്ടാക്കാം ആരോഗ്യകരമായ നാടൻ കുൽഫി
ചേരുവകൾ
പാൽ – 1 ലിറ്റർ
പഞ്ചസാര – 1/2 കപ്പ്
ബദാം – 10 എണ്ണം
കശുവണ്ടി– 10 എണ്ണം
ഏലയ്ക്ക – 1 എണ്ണം
തയ്യാറാക്കുന്ന വിധം
അടിഭാഗം കട്ടിയുള്ള ഒരു പാത്രത്തിൽ 1 ലിറ്റർ പാൽ ഒഴിച്ച് ചൂടാക്കുക. പാൽ തിളച്ചു തുടങ്ങുമ്പോൾ തീ കുറച്ച് വെച്ച് നന്നായി ഇളക്കിക്കൊണ്ടിരിക്കണം.1 ലിറ്റർ പാൽ ഏകദേശം പകുതിയോ അതിൽ താഴെയോ ആകുന്നത് വരെ ഇങ്ങനെ ചെയ്യാം. ഇനി ഇതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കാം. പഞ്ചസാര പൂർണ്ണമായും ലയിക്കുന്നത് വരെ ഇളക്കണം. ബദാം, കശുവണ്ടി, ഏലയ്ക്ക എന്നിവ മിക്സിയിൽ ഇട്ട് തരിതരിപ്പായി പൊടിക്കണം. ഇത് ഇനി പാലിലേക്ക് ചേർത്ത് നന്നായി ഇളക്കാം. മിശ്രിതം നല്ല കൊഴുപ്പുള്ളതായി മാറുന്നതുവരെ 2-3 മിനിറ്റ് കൂടി പാകം ചെയ്ത ശേഷം തീ ഓഫ് ചെയ്യാം. ഇനിയിത് തണുക്കാൻ വെക്കാം. ശേഷം കുൽഫി മോൾഡുകളിലോ ചെറിയ സ്റ്റീൽ ഗ്ലാസുകളിലോ ഒഴിച്ച് 8 മുതൽ 10 മണിക്കൂർ വരെ ഫ്രീസറിൽ വെയ്ക്കാം.
tRootC1469263">.jpg)


