രുചികരവും ആരോഗ്യകരവുമായ ഗ്രീൻപീസ് വട

Delicious and healthy green pea vada

ചേരുവകൾ

    ഗ്രീൻപീസ് – 1 കപ്പ്

    കടലപ്പരിപ്പ് – ½ കപ്പ്

    സവാള – 1 എണ്ണം, ചെറുതായി അരിഞ്ഞത്

    പച്ചമുളക് – 2–3 എണ്ണം

    ഇഞ്ചി – 1 ചെറിയ കഷണം

    പെരുംജീരകം – ½ ടീസ്പൂൺ

    കറിവേപ്പില – കുറച്ച്

    മല്ലിയില – കുറച്ച്

    മുളകുപൊടി – ½ ടീസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – വറുക്കാൻ

തയ്യാറാക്കുന്ന വിധം

    ഗ്രീൻപീസ് 6–8 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. കടലപ്പരിപ്പും 2 മണിക്കൂർ കുതിർക്കുക.

    രണ്ടും നന്നായി വെള്ളം ഊറ്റിയ ശേഷം മിക്സിയിൽ വെള്ളം ചേർക്കാതെ ചെറുതായി അരയ്ക്കുക. പൂർണ്ണമായി പേസ്റ്റ് ആക്കേണ്ടതില്ല.

    ഇഞ്ചി, പച്ചമുളക്, പെരുംജീരകം എന്നിവ കൂടി ചേർത്ത് ഒന്ന് അരയ്ക്കുക.

    ഈ മിശ്രിതത്തിലേക്ക് സവാള, കറിവേപ്പില, മല്ലിയില, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

    കൈയിൽ കുറച്ച് എണ്ണ പുരട്ടി ചെറിയ ഉരുളകളാക്കി വടയുടെ ആകൃതിയിൽ പരത്തുക.

    എണ്ണ മീഡിയം ചൂടിൽ എത്തിയാൽ വടകൾ ഇട്ട് സ്വർണ്ണനിറവും ക്രിസ്പിയുമായ വരെ വറുത്തെടുക്കുക.

    ടിഷ്യൂ പേപ്പറിൽ മാറ്റിവയ്ക്കുക.


 

Tags