ഹെൽത്തി ഡ്രിങ്ക്

dryfruits

 ചേരുവകൾ

ബദാം- 10 എണ്ണം
കശുവണ്ടി- 7 എണ്ണം
പിസ്ത- 7 എണ്ണം
കുങ്കുമം- ഒരു നുള്ള്
ഈന്തപ്പഴം- 7 എണ്ണം

തയ്യാറാക്കുന്ന വിധം

ബദാം, കശുവണ്ടി, പിസ്ത, ഈന്തപ്പഴം കുരുകളഞ്ഞത് എന്നിവ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. പിറ്റേ ദിവസം രാവിലെ ഇത് ഒരു മിക്സിയിലേയ്ക്കു മാറ്റി നന്നായി അരച്ചെടുക്കാം. ഒരു ഏത്തപ്പഴം രണ്ട് കപ്പ് പാൽ എന്നിവ ചേർത്ത് ഒരിക്കൽ കൂടി ഇത് അരച്ചെടുക്കാം. ദിവസവും ഈ ഡ്രിങ്ക് കുടിക്കുന്നത് ശീലമാക്കൂ ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാം.

tRootC1469263">

Tags