വൈകുന്നേരത്തെ വിശപ്പിന് ഹെൽത്തി ചോയ്സ്

Corn salad

ചേരുവകൾ

    ചോളം – അടർത്തിയെടുത്തത്
    ചെറി ടൊമാറ്റോ – ആവശ്യത്തിന്
    കുക്കുമ്പർ – ആവശ്യത്തിന്
    സവാള – ആവശ്യത്തിന്
    ഫെറ്റ ചീസ് – ആവശ്യത്തിന്
    പാഴ്സ്ലി അല്ലെങ്കിൽ ബേസിൽ ലീവ്സ് – ആവശ്യത്തിന്
    ഒലിവ് ഓയിൽ / സൺഫ്ലവർ ഓയിൽ – ആവശ്യത്തിന്
    വിനാഗിരി – ആവശ്യത്തിന്
    നാരങ്ങാനീര് – ആവശ്യത്തിന്
    തേൻ / പഞ്ചസാര – ആവശ്യത്തിന്
    വെളുത്തുള്ളി – ¼ ടീസ്പൂൺ
    ഉപ്പ് – ആവശ്യത്തിന്
    കുരുമുളക് പൊടി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    അടർത്തിയെടുത്ത ചോളം ഒരു പാത്രത്തിലേക്ക് മാറ്റുക.
    ഇതിലേക്ക് അരിഞ്ഞ ചെറി ടൊമാറ്റോ, കുക്കുമ്പർ, സവാള എന്നിവ ചേർത്ത് നന്നായി ഇളക്കുക.
    ഇനി ഫെറ്റ ചീസും ചെറുതായി അരിഞ്ഞ പാഴ്സ്ലി അല്ലെങ്കിൽ ബേസിൽ ലീവ്സും ചേർക്കുക.
    മറ്റൊരു ചെറിയ പാത്രത്തിൽ ഒലിവ് ഓയിൽ, വിനാഗിരി, നാരങ്ങാനീര്, തേൻ അല്ലെങ്കിൽ പഞ്ചസാര, വെളുത്തുള്ളി, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
    തയ്യാറാക്കിയ ഡ്രസിങ് സാലഡിലേക്ക് ഒഴിച്ച് എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്യുക. 
    കുറച്ച് സമയം ഫ്ര .ചോളം സാലഡ് റെഡി.
 

Tags