ഹെല്‍ത്തി ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം

Chocolate
Chocolate

ചേരുവകൾ

1 കപ്പ് റാഗി പൊടി
4 ടേബിള്‍സ്പൂണ്‍ കൊക്കോ പൗഡർ
1 ടീസ്പൂൺ ബേക്കിംഗ് പൗഡർ 
1/4 ടീസ്പൂൺ ബേക്കിംഗ് സോഡ
1 കപ്പ് ബനാന പ്യൂരി (ഇടത്തരം വലിപ്പമുള്ള 2 പഴുത്ത വാഴപ്പഴം) 1/2 കപ്പ് പാൽ
1/2 കപ്പ് ഓയിൽ 
1/2 കപ്പ് ശര്‍ക്കര പൊടി
1/2 കപ്പ് ചോക്കോ ചിപ്സ് 
1/2 ടീസ്പൂണ്‍ വാനില എക്‌സ്‌ട്രാക്റ്റ്

തയാറാക്കുന്ന രീതി

- പഴുത്ത ഏത്തപ്പഴം ഒരു ബ്ലെൻഡറിലേക്ക് ചേർത്ത് നന്നായി അടിച്ചെടുക്കുക, ഇതിലേക്ക് പാലും ചേർത്ത് വീണ്ടും അടിക്കുക. ഇത് ഒരു ബൗളിലേക്ക് ഒഴിക്കുക.

- ഇതിലേക്ക് എണ്ണ, ശര്‍ക്കര, വാനില എക്സ്ട്രാക്റ്റ് എന്നിവ ചേര്‍ത്ത് എല്ലാം നന്നായി യോജിപ്പിക്കുക. ബാക്കിയുള്ള ചേരുവകള്‍ കൂടി ഇതിലേക്ക് ചേര്‍ത്ത് കട്ടകള്‍ ഇല്ലാതെ നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക. അര കപ്പ്‌ ചോക്കോ ചിപ്സ് ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക.

- കേക്ക് ഉണ്ടാക്കുന്ന പാത്രത്തില്‍ ഒരു ബേക്കിങ് പേപ്പര്‍ വെച്ച് മാവ് അതിലേക്ക് ഒഴിക്കുക. വാവട്ടമുള്ള ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക, കേക്ക് ഉണ്ടാക്കുന്ന പാത്രം ഇതിലേക്ക് ഇറക്കി വെച്ച് മുപ്പതു മിനിറ്റ് അടച്ചുവേവിക്കുക. താപനില 180 ഡിഗ്രി സെൽഷ്യസിൽ വച്ച് ഓവനില്‍ 25 മുതൽ 30 മിനിറ്റ് വരെ വേവിച്ചെടുത്താലും മതി. കേക്ക് പൂർണമായും തണുത്തതിന് ശേഷം വിളമ്പുക.

Tags