ആരോഗ്യകരമായ പ്രഭാതഭക്ഷണം; രാവിലത്തെ ഊർജ്ജത്തിന് ഗോതമ്പ് പുട്ട് ശീലമാക്കാം

wheat puttu


ചേരുവകൾ :-

ഗോതമ്പ് പൊടി - 1 കപ്പ്‌
നാളികേരം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെള്ളം

ഗോതമ്പ്പുട്ട് തയാറാക്കുന്ന വിധം :-

ഒരു ഫ്രൈയിങ് പാനിൽ ഗോതമ്പ് പൊടി താഴ്ന്ന തീയിൽ വച്ച് 2 തൊട്ടു 3 മിനിറ്റ് ചൂടാക്കുക.

അതിനു ശേഷം ഒരു പരന്ന പാത്രത്തിൽ ഇട്ട് ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിലേക്ക് ഓരോരോ സ്പൂൺ ആയി വെള്ളം ചേർത്ത് ഇളക്കുക. കട്ട പിടിക്കാതെ നോക്കണം. അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ഇടതു ഭാഗത്തേക്ക് കറക്കി എടുക്കണം. പിന്നീട് പുട്ടുകുറ്റിയിൽ നാളികേരം, പൊടി എന്നിവ ഓരോ ലയർ ആയി ഇട്ടു കൊടുക്കുക. ഇത് ആവിയിൽ വച്ച് 15 തൊട്ടു 20 മിനിറ്റ് ആവി കയറ്റി എടുക്കുക. ചൂടോടു കൂടി പഞ്ഞി പോലത്തെ പുട്ട് ചെറുപയർ, കടലക്കറി, നോൺ വെജ് കറി എന്നിവയുടെ കൂടെ കഴിക്കാം.
 

tRootC1469263">

Tags