മാങ്ങാപഴം ജ്യൂസ്‌ കഴിച്ചിട്ടുണ്ടോ ?

mango juice
mango juice

മാങ്ങ, റോബസ്റ്റ പഴം ഒന്ന് വീതം
പാൽ രണ്ടു കപ്പ്
പഞ്ചസാര നാല് സ്പൂൺ
സ്‌ട്രോബറി ഐസ്‌ക്രീം ഒരു കപ്പ്
സ്‌ട്രോബറി എസ്സൻസ് രണ്ടു തുള്ളി

ജാറിൽ മാങ്ങ കഷണങ്ങളാക്കിയതും റോബസ്റ്റാ പഴം അരിഞ്ഞതും തണുപ്പിച്ചു കട്ടിയാക്കിയ പാലും പഞ്ചസാരയും ചേർത്ത് അടിക്കുക. അതിൽ സ്‌ട്രോബറി എസ്സൻസ് കൂടി ചേർത്ത് ഒന്നുകൂടി അടിച്ച് ഒരു ബേസിൽ പകർത്തുക. ജ്യൂസ് ഗ്ലാസിൽ പകർന്ന് വിളമ്പുമ്പോൾ സ്‌ട്രോബറി ഐസ്‌ക്രീം ഒരു സ്പൂൺ വെച്ച് ഓരോ ഗ്ലാസിലും ഡെക്കറേറ്റ് ചെയ്യുക. ചെറി അരിഞ്ഞതും കിസ്മിസും ചേർക്കാം.

Tags