വെജിറ്റേറിയൻസിന് കിടിലൻ ഐറ്റം
സ്പിനാഷ്- 100 ഗ്രാം,
ഉരുളക്കിഴങ്ങ്- രണ്ടെണ്ണം,
ഗ്രീൻപീസ്- 150 ഗ്രാം,
കടലമാവ്- നാല് ടീസ്പൂൺ,
പച്ചമുളക്- ഒരെണ്ണം,
ചാട്ട്മസാല- ഒരു ടീസ്പൂൺ,
അംചൂർ പൊടി- ഒരു ടീസ്പൂൺ,
ഗരം മസാല പൊടി- കാൽ ടീസ്പൂൺ,
ഉപ്പ്- ആവശ്യത്തിന്,
കശുവണ്ടി- എട്ടെണ്ണം,
വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സ്പിനാഷ് വേവിച്ച ശേഷം തണുത്ത വെള്ളത്തിൽ മുക്കിവെക്കുക. പച്ചനിറവും ഗുണവും നിലനിർത്താൻ ഇത് സഹായിക്കും. ഉരുളക്കിഴങ്ങും ഗ്രീൻപീസും വേവിക്കുക. പച്ചമുളക് ചതച്ചെടുക്കുക. പാനിൽ കടലമാവ് ചെറുചൂടിൽ റോസ്റ്റ് ചെയ്തെടുക്കുക. സ്പിനാഷ് വളരെ നേർത്ത രീതിയിൽ അരിഞ്ഞെടുക്കുക.
സ്പിനാഷ് അരിഞ്ഞതും വേവിച്ച ഗ്രീൻപീസും ചേർക്കുക. ഇതിനോടൊപ്പം വേവിച്ച ഉരുളക്കിഴങ്ങും അരിഞ്ഞ് ചേർക്കുക. ഇതിലേക്ക് റോസ്റ്റ് ചെയ്ത കടലമാവും ചേർക്കുക. പച്ചമുളക് ചതച്ചെടുത്തതും മസാലപ്പൊടികളും ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കണം. ഇതെല്ലാം നന്നായി ഇളക്കിച്ചേർക്കണം. തുടർന്ന വൃത്താകൃതിയിൽ കേക്ക് രൂപത്തിൽ പരത്തുക.
അതിനുശേഷം ഫ്രൈ പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ ഫ്രൈ ചെയ്തെടുക്കുക. കശുവണ്ടി വെച്ച് അലങ്കരിച്ച ശേഷം പുതിന ചട്നിയോടൊപ്പം വിളമ്പാം.
.jpg)


