അരമണിക്കൂറിലിതാ ഒരു കിടിലൻ ഫ്രൈഡ് റൈസ്
ആവശ്യമായ ചേരുവകൾ;
ബസ്മതി അരി – 1 കപ്പ് വേവിച്ചത്
ബീൻസ് അരിഞ്ഞത് – 1/4 കപ്പ്
കാരറ്റ് അരിഞ്ഞത് – 1/4 കപ്പ്
കാബേജ് അരിഞ്ഞത് – 1/4 കപ്പ്
കാപ്സിക്കം അരിഞ്ഞത് – 1/4 കപ്പ്
വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
സൺഫ്ലവർ ഓയിൽ – 3 ടേബിൾ സ്പൂൺ
പഞ്ചസാര – 1/2 ടീസ്പൂൺ
സോയ സോസ് – 1 ടേബിൾ സ്പൂൺ
നാരങ്ങാനീര് – 1 ടേബിൾ സ്പൂൺ
വെള്ളം – 3 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരി കഴുകി വേവിച്ചു വെക്കുക എന്നതാണ് ആദ്യ ഘട്ടം. ഇതിനായി ഒരു കപ്പ് ബസ്മതി അരി നന്നായി കഴുകി അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെച്ചതിന് ശേഷം നാല് കപ്പ് വെള്ളത്തിൽ ഇത് വേവിക്കുക. ഈ സമയം ഉപ്പ് ചേർക്കാൻ മറക്കരുത്. അരി വെന്തു കഴിഞ്ഞാൽ അത് മാറ്റിവെക്കാം.
ഇനി മറ്റൊരു പത്രമെടുത്ത് ചൂടാക്കുക.ശേഷം 2 ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് അത് ചൂടായി വരുമ്പോൾ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കുറച്ച് സമയം ഇളക്കി കൊടുക്കുക. ഇനി ഇതിലേക്ക് ഗ്രീൻപീസ്, കാരറ്റ് , കാബേജ്, കാപ്സിക്കം എന്നിവ ചേർക്കാം. പിന്നാലെ അൽപ്പം ഉപ്പ് കൂടി ചേർത്ത് ഇത് നല്ലതുപോലെ ഇളക്കി കൊടുക്കണം.ഇനി ഇതിലേക്ക് അൽപ്പം സോയ സോസ് കൂടി ചേർത്ത് ഇളക്കി നൽകണം. ശേഷം വേവിച്ചുവെച്ചിരിക്കുന്ന അരി കൂടെ ഇതിലേക്ക് ചേർക്കാം. കൂട്ട് തിളക്കുമ്പോൾ അരി പൊടിയാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചോർ വെജിറ്റബിൾ മിക്സുമായി യോജിപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.ഇതോടെ സ്വാദിഷ്ടമായ ഫ്രൈഡ് റൈസ് റെഡി.