നിങ്ങളുടെ അസ്ഥികളെ ദുർബലപ്പെടുത്തുന്ന ശീലങ്ങൾ


അസ്ഥികളെ ദുർബലപ്പെടുത്തുന്ന ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ദീർഘനേരം ഇരിക്കുന്ന ശീലം
ദീർഘനേരം ഇരിക്കുന്നത് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ച് നട്ടെല്ല്, ഇടുപ്പ് പോലുള്ള ഭാരം വഹിക്കുന്ന അസ്ഥികളിൽ. ഭാരം വഹിക്കുന്ന പ്രവർത്തനങ്ങൾ ഇല്ലാത്ത ഡെസ്‌ക് ജോലി ചെയ്യുന്നവരില്‍ അസ്ഥികളുടെ സാന്ദ്രത കുറയാം.
tRootC1469263">2. സൂര്യപ്രകാശം ഒട്ടും ഏല്‍ക്കാതിരിക്കുന്നത്
സൂര്യപ്രകാശം ഒട്ടും ഏല്‍ക്കാതിരിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ട ഒരു പോഷകമാണ് കാത്സ്യം. കാത്സ്യത്തിന്റെ അഭാവം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കാൻ കാരണമാകാം. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യം ആവശ്യമാണ്.

3. സ്ഥിരമായ പുകവലിയും പുകയില ഉപയോഗവും
പുകവലി അസ്ഥികളുടെ ആരോഗ്യത്തെ തടസ്സപ്പെടുത്താം. ഇത് അസ്ഥികളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു, കാത്സ്യം, വിറ്റാമിൻ ഡി എന്നിവയുടെ ആഗിരണം തടസ്സപ്പെടുത്തുന്നു. അതിനാല്‍ പുകവലി ഉപേക്ഷിക്കുക.
4. വ്യായാമമില്ലായ്മ
വ്യായാമമില്ലായ്മയും എല്ലുകളുടെ ആരോഗ്യത്തെ വശളാക്കുന്ന കാര്യമാണ്. ശരീരം അനങ്ങാതെ, മടി പിടിച്ച് എപ്പോഴും ഇരിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതല്ല. പ്രത്യേകിച്ച്, എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ദിവസവും കൃത്യമായി വ്യായാമം ചെയ്യണം.
5. അമിതമായ കഫീൻ, സോഡ ഉപഭോഗം
അമിതമായ കഫീൻ, സോഡ ഉപഭോഗം അസ്ഥികളുടെ ആരോഗ്യത്തിന് നന്നല്ല. എല്ലുകളുടെ ആരോഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് കാത്സ്യം, വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
6. ഉറക്കക്കുറവ്
ദീർഘകാല ഉറക്കക്കുറവ് (രാത്രിയിൽ 6-7 മണിക്കൂറിൽ താഴെ) അസ്ഥികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.