ഗുരുവിൻ്റെ കട്ടിലും ചാരു കസേരയും ഇനി ജഗന്നാഥ ക്ഷേത്ര മ്യൂസിയത്തിൽ

The Guru’s cot and easy chair will now be in the Jagannatha Temple Museum.


തലശേരി: ശ്രീ നാരായണ ഗുരു ഉപയോഗിച്ച കട്ടിലും ചാരു കസേരയുംഇനി തലശേരി ജഗന്നാഥ ക്ഷേത്രമ്യൂസിയത്തിൽ സൂക്ഷിക്കും. തലശേരിയിൽ വന്നപ്പോൾ ഗുരു ഉപയോഗിച്ച കട്ടിലും ചാരുകസേരയുമാണ് ഗുരു സ്ഥാപിച്ച ക്ഷേത്ര മ്യൂസിയത്തിലേക്ക് ഘോഷയാത്രയോടെ കൊണ്ടുവന്ന് കൈമാറിയത്.

 കൊയിലാണ്ടി നന്ദി  അന്നപൂർണേശ്വരി ക്ഷേത്രത്തിൽനിന്നാണ് ഗുരുവിൻ്റെ ഓർമ്മകൾ പേറുന്ന വസ്തുക്കൾ തലശേരിയി ലെത്തിച്ചത്.കോഴിക്കോട് ദേവഗിരി സെ യിന്റ് ജോസഫ്സ് കോളേജ് ഇം ഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. പി. ജയേന്ദ്രൻ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വീട്ടിൽ സൂക്ഷിച്ചതാണ് ഇവ. കഴിഞ്ഞ സെപ്റ്റംബറിൽ ജയേന്ദ്രൻ അന്തരിച്ചു. ജഗന്നാഥ ക്ഷേത്ര പ്രതി ഷ്ഠയുടെ ഭാഗമായി 1908-ൽ ഗുരു തലശ്ശേരിയിൽ എത്തിയപ്പോൾ ടെമ്പിൾഗേറ്റിലെ അറ ക്കളത്ത് ഉണ്ണി ഗുരുക്കളുടെ വീട്ടിൽ താമസിച്ചപ്പോൾ കിടക്കാ നും വിശ്രമിക്കാനും ഉപയോഗി ച്ചതാണ് കട്ടിലും ചാരു കസേരയും.  നന്തി, പയ്യോളി, വടകര, മാഹി, സൈദാർ പള്ളി, കണ്ണിച്ചിറ- ടെ ബിൾ ഗെയ്റ്റ് റോഡ് വഴിയാണ് ഘോഷയാത്രയായി സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുശേഷിപ്പുകൾ തലശേരി ജഗന്നാഥ ക്ഷേത്രത്ത ലെത്തിയത്.

തുടർന്ന് ക്ഷേത്രാങ്കണത്തിൽ സാംസ്കാരിക സമ്മേളനവും നട ത്തി. ക്ഷേത്രത്തിൽ നടന്ന ചട ങ്ങിൽ പറവൂർ രാകേഷ് തന്ത്രി കൾ ഭദ്രദീപം തെളിച്ചു. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.ഗുരു മാനവരാശിക്ക് നൽകി യത് മതസാഹോദര്യത്തിൻ്റെയും മനുഷ്യസ്നേഹത്തിന്റെയും ദർശനമാണെന്നും ഗുരുവിനെ പുതുതലമുറ ഇനിയും പഠിക്ക ണമെന്നും മന്ത്രി പറഞ്ഞു.കാരായി രാജൻ എം .എൽ.എ. അധ്യക്ഷനായി. ധർ തചൈതന്യ സ്വാമി അനുഗ്രഹഭാ ഷണം നടത്തി. ആർച്ച് ബിഷപ്പ്മാർ ജോസഫ് പാംപ്ലാനി മുഖ്യാ തിഥിയായി. ഗോകുലം ഗോപാ ലൻ, അരയാക്കണ്ടി സന്തോഷ്  സ്വാമി സുരേശ്വരാനന്ദ, സ്വാമി പ്രേമാനന്ദ, മേൽശാന്തി രാമ ചന്ദ്രൻ, ജ്ഞാനോദയ യോഗം പ്രസിഡൻറ് കെ. സത്യൻ തുടങ്ങിയവർ പങ്കെടുത്തു.

Tags