വായിലിട്ടാൽ അലിഞ്ഞുപോകുന്ന മധുരം

Gulab Jamun

ചേരുവകൾ

    പാൽപ്പൊടി – 1 കപ്പ്

    മൈദ – ¼ കപ്പ്

    ബേക്കിംഗ് സോഡ – ഒരു നുള്ള്

    നെയ്യ് – 1 ടേബിൾ സ്പൂൺ

    പാൽ – ആവശ്യത്തിന്

    എണ്ണ – വറുക്കാൻ

പഞ്ചസാര സിറപ്പിന്

    പഞ്ചസാര – 2 കപ്പ്

    വെള്ളം – 1½ കപ്പ്

    ഏലക്ക – 3 എണ്ണം

    റോസ് വാട്ടർ – 1 ടീസ്പൂൺ
 
ഗുലാബ് ജാമുൻ തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തിൽ പാൽപ്പൊടി, മൈദ, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് ഇളക്കുക.

    ഇതിലേക്ക് നെയ്യും കുറേശ്ശെ പാലും ചേർത്ത് മൃദുവായ മാവ് തയ്യാറാക്കുക. അധികം കുഴയ്ക്കരുത്.

    ചെറിയ ഉരുളകളാക്കി പൊട്ടലുകളില്ലാതെ ഉരുട്ടിയെടുക്കുക.

    പഞ്ചസാരയും വെള്ളവും ചേർത്ത് 5–7 മിനിറ്റ് തിളപ്പിച്ച് ഏലക്കയും റോസ് വാട്ടറും ചേർത്ത് സിറപ്പ് തയ്യാറാക്കുക.

    എണ്ണ ചെറുതീയിൽ ചൂടാക്കി ഉരുളകൾ പതുക്കെ ഇട്ട് എല്ലാ വശവും ഒരുപോലെ ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക.

    ചൂടുള്ള ഉരുളകൾ ചെറുചൂടുള്ള സിറപ്പിൽ ഇട്ട് കുറഞ്ഞത് 1–2 മണിക്കൂർ കുതിർക്കാൻ വെക്കുക.

Tags