കുട്ടികൾക്കിഷ്ടമാകും ഈ പേരയ്ക്ക മില്‍ക്ക് ഷേക്ക്

guavamilk shake

വേണ്ട ചേരുവകൾ...
 
പഴുത്ത പേരയ്ക്ക     2 എണ്ണം 
തണുത്ത പാൽ         ഒരു ഗ്ലാസ്‌ 
പഞ്ചസാര                  2 സ്പൂൺ 
കശുവണ്ടി                 2 സ്പൂൺ 
പാൽ പൊടി              1 സ്പൂൺ 

തയ്യാറാക്കുന്ന വിധം 

പഴുത്ത പേരയ്ക്ക കഴുകി ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു എടുക്കുക. മിക്സിയുടെ ജാറിൽ,  പാൽ, കശുവണ്ടി,  പാൽ പൊടി,  പേരയ്ക്ക,  പഞ്ചസാര എന്നിവ ചേർത്തു നന്നായി അരച്ച് എടുക്കുക. ശേഷം ഫ്രിഡ്ജിൽ തണുപ്പിച്ച് കുടിക്കാവുന്നതാണ്.

Share this story