തട്ടുകടയിലെ രുചിയെ കടത്തിവെട്ടും പൊറോട്ട!

porotta
porotta

ചേരുവകൾ

മൈദ – 1/2 കിലോഗ്രാം
മുട്ട – 1
പഞ്ചസാര -1ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)
ഓയിൽ
ഉപ്പ്

തയാറാക്കുന്ന വിധം :

മൈദയിൽ എല്ലാ ചേരുവകളും ചേർത്ത് വെള്ളം ഒഴിച്ചു 20 മിനിറ്റ് നന്നായി കുഴച്ചെടുക്കണം. നന്നായി കുഴച്ചതിനു ശേഷം എണ്ണ തടവി ഒരു നനഞ്ഞ തുണി വച്ച് മൂടി 1 മണിക്കൂർ വയ്ക്കുക. ഒരുമണിക്കൂറിനുശേഷം അത് ചെറിയ ഉരുളകൾ ആക്കി വയ്ക്കുക. ഇനി ഓരോ ഉരുളയും ഓയിൽ തടവി വട്ടത്തിൽ പരത്തി എടുക്കുക. ശേഷം നീളത്തിൽ ചെറിയ ചെറിയ പീസ് ആയി കത്തി ഉപയോഗിച്ച് മുറിക്കുക. (ഒരറ്റത്തുനിന്നും നീളത്തിൽ മുകളിൽ നിന്നും താഴേക്കു കത്തികൊണ്ട് വരഞ്ഞിടാം. ആവശ്യത്തിന് എണ്ണ തളിച്ച് ഇത് കൈകൊണ്ട് രണ്ടു വശത്തു നിന്നും നടു ഭാഗത്തേക്കു കൂട്ടി വയ്ക്കാം).ഇനി എല്ലാം കൂടെ എണ്ണ തടവി യോജിപ്പിച്ചു ചുരുട്ടി എടുക്കുക. ഇത് കൈ വച്ചും ചപ്പാത്തി പരത്തുന്ന റോളർ ഉപയോഗിച്ചും സാധരണ പൊറോട്ട പരത്തുന്നതുപോലെ പരത്തി എടുക്കുക. ഇനി നല്ല ചൂടുള്ള തവയിൽ ഇട്ടു തിരിച്ചും മറിച്ചും ചുട്ടെടുക്കാം. ചൂട് പോകുന്നതിനു മുൻപ് കുറച്ചു പൊറോട്ട ഒരുമിച്ചെടുത്തു കൈ വച്ച് അടിച്ചെടുത്തൽ നല്ല ലെയറുള്ള പൊറോട്ട തയാറാക്കാം.

tRootC1469263">

Tags