തിലാപ്പിയ ഗ്രിൽ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം
Oct 28, 2026, 18:30 IST
ചേരുവകൾ:
- തിലാപ്പിയ ഫില്ലറ്റ് – 2 കഷണങ്ങൾ
- നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
- കുരുമുളകുപൊടി – ½ ടീസ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
- ഒലിവ് ഓയിൽ – 1 ടീസ്പൂൺ
- ഉപ്പ്, മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
നാരങ്ങാനീര്, കുരുമുളകുപൊടി, വെളുത്തുള്ളി, ഒലിവ് ഓയിൽ, ഉപ്പ് എന്നിവ ചേർത്ത് മിശ്രിതമാക്കുക. തിലാപ്പിയ ഫില്ലറ്റിൽ പുരട്ടി 15 മിനിറ്റ് മാറ്റിവയ്ക്കുക. ഗ്രിൽ പാൻ ചൂടാക്കി മീൻ വെച്ച് ഇരുവശവും പൂർണമായി വേവിക്കുക. മല്ലിയിലയും നാരങ്ങാക്കഷണങ്ങളും ചേർത്ത് വിളമ്പാം.
.jpg)


