ഗ്രില്‍ ചെയ്തെടുത്ത നെയ്മീന്‍ തയ്യാറാക്കാം ഈസിയായി
Feb 23, 2025, 09:50 IST


ആവശ്യമുള്ള സാധനങ്ങൾ
മുള്ളുകള്‍ നീക്കിയ നെയ്മീന്‍ - 250 ഗ്രാം
ബാര്‍ബിക്യൂ സോസ് -മുക്കാല്‍ കപ്പ്
ലൈം ജ്യൂസ് -ഒരു ടേബിള്‍സ്പൂണ്‍
വെളുത്തുള്ളിപ്പൊടി -കാല്‍ ടീസ്പൂണ്‍
ഉള്ളിപ്പൊടി -കാല്‍ടീസ്പൂണ്‍
വോര്‍സെസ്റ്റെര്‍ഷയര്‍ സോസ് -ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മത്സ്യം ഒഴികെ ബാക്കി ചേരുവകളെല്ലാം ഒരു ബൗളില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഓരോ കഷ്ണം മീനിലും ഈ കൂട്ട് പുരട്ടി അല്പസമയം വെക്കുക. ഇനി പാന്‍ ചൂടാക്കുക. ഇതിന് ശേഷം മീന്‍ കഷ്ണങ്ങള്‍ അലുമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് മിതമായ ചൂടില്‍ 15 മിനിറ്റ് ഗ്രില്‍ ചെയ്യുക. പാകമായിക്കഴിഞ്ഞാല്‍ ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാറിയ ശേഷം കഴിക്കാം.