ഗോതമ്പ് കൊണ്ടല്ല ഇത് കൊണ്ചും പൂരി തയ്യാറാക്കാം

greeanpoori

 ചേരുവകൾ

ഗ്രീൻപീസ്
ഗോതമ്പ് പൊടി
മുളുകപൊടി
മഞ്ഞൾപ്പൊടി
ഉപ്പ്
മല്ലിയില
റവ
വെള്ളം
എണ്ണ

തയ്യാറാക്കുന്ന വിധം

വെള്ളത്തിൽ കുതിർത്തു വെച്ച് ഗ്രീൻപീസ് നന്നായി അരച്ചെടുക്കുക. ഒരു കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് കാൽ കപ്പ് ഗ്രീൻപീസ് അരച്ചതും, അൽപ്പം മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും, മല്ലിയില ചെറുതായി അരിഞ്ഞതും, രണ്ട് ടേബിൾസ്പൂൺ റവയും ചേർക്കുക. ചെറുചൂടുവെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കുക.
തയ്യാറാക്കിയ മാവ് അൽപ്പ സമയം മാറ്റി വെയ്ക്കുക. ആവശ്യത്തിന് മാവെടുത്ത് പരത്തുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് എണ്ണയൊഴിച്ചു ചൂടാക്കി പരത്തി വെച്ചിരിക്കുന്ന മാവ് ചേർത്ത് പൂരി വറുക്കുക.
ചൂടോടെ തന്നെ കഴിച്ചു നോക്കൂ.

Tags