ഗ്രീൻ പീസ് കറി ഇങ്ങനെ ഉണ്ടാക്കിയാലോ ?
അവശ്യ ചേരുവകൾ
ഗ്രീൻപീസ് – 1 Cup (ഏകദേശം എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തത്)
എണ്ണ – 3 Tablespoons
ഇഞ്ചി- 1½ Inch Piece
വെളുത്തുള്ളി – 8 അല്ലി
പച്ചമുളക് – 2 എണ്ണം
സവോള) – 2 എണ്ണം (Medium size)
ഉപ്പ് – ആവശ്യത്തിന്
തക്കാളി – 1 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
മല്ലിപ്പൊടി – 1½ Tablespoon
മുളകുപൊടി – ½ Tablespoon
മഞ്ഞൾപൊടി – ¼ Teaspoon
ഗരം മസാല – 1 Teaspoon
ചൂടുവെള്ളം – 2½ Cup
മല്ലിയില – ¼ Cup
തയാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിൽ 3 ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക. അതിലേക്ക് പെരുംജീരകം, അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ചെറിയ തീയിൽ വഴറ്റുക. ഇതിലേക്ക് അരിഞ്ഞ സവാളയും കറിവേപ്പിലയും ഏകദേശം 1.5 ടീസ്പൂൺ ഉപ്പും ചേർക്കുക. തീ ഇടത്തരം (medium flame) ആക്കിയ ശേഷം സവാള ബ്രൗൺ നിറമാകുന്നത് വരെ നന്നായി വഴറ്റണം. സവാള പാകമാകുമ്പോൾ അരിഞ്ഞ തക്കാളി ചേർത്ത് അത് നന്നായി ഉടയുന്നത് വരെ വഴറ്റുക. തീ കുറച്ച ശേഷം (low flame), മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർക്കുക. മസാലകളുടെ പച്ചമണം മാറുന്നത് വരെ കുറച്ചു സമയം വഴറ്റണം. മസാല പാകമാകുമ്പോൾ കുതിർത്തു വെച്ച ഗ്രീൻപീസും 2 കപ്പ് വെള്ളവും ചേർക്കുക. ഉപ്പ് പരിശോധിച്ച ശേഷം ആവശ്യമുണ്ടെങ്കിൽ 1/4 ടീസ്പൂൺ കൂടി ചേർക്കാവുന്നതാണ്. കുക്കർ അടച്ച് ഹൈ ഫ്ലെയ്മിൽ ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. അതിനുശേഷം തീ കുറച്ച് (low flame) ഏതാനും മിനിറ്റുകൾ കൂടി വേവിക്കുക. കുക്കറിലെ പ്രഷർ തനിയെ പോകാൻ അനുവദിക്കുക. അതിനുശേഷം കുക്കർ തുറക്കാം. ഗ്രീൻപീസ് നന്നായി വെന്തിട്ടുണ്ടാകും. ചാറിന് കട്ടി കുറവാണെന്ന് തോന്നുകയാണെങ്കിൽ കുറച്ച് ഗ്രീൻപീസ് തവി കൊണ്ട് ഉടച്ചു ചേർക്കുന്നത് കറിക്ക് കൂടുതൽ കൊഴുപ്പ് നൽകാൻ സഹായിക്കും.
.jpg)


