പച്ചമാങ്ങ കൈയ്യിലുണ്ടെങ്കിൽ ചോറിന് മറ്റൊരു കറി വേണ്ട
ചേരുവകൾ
വെളിച്ചെണ്ണ
പച്ചമാങ്ങ
വറ്റൽമുളക്
ചുവന്നുള്ളി
വെളുത്തുള്ളി
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പച്ചമാങ്ങ കട്ടി കുറച്ച് നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
എണ്ണ നന്നായി തിളച്ചതിലേയ്ക്ക് പച്ചമാങ്ങ കഷ്ണങ്ങൾ ചേർത്ത് വറുക്കാം.
അതേ എണ്ണയിൽ വറ്റൽമുളകും, ചുവന്നുള്ളിയും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്തു വറുക്കാം. അവ അൽപ സമയം തണുക്കാൻ മാറ്റി വയ്ക്കാം.
വറ്റൽമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവയിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി അരച്ചെടുക്കാം.
അരച്ചെടുത്ത പേസ്റ്റ് വറുത്ത മാങ്ങയിലേയ്ക്കു ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇനി ചോറിനൊപ്പം കഴിച്ചു നോക്കൂ, കിടിലൻ രുചിയാണ്.
.jpg)


