പച്ചമുളകിന്റെ എരിവും വെളുത്തുള്ളിയുടെ മണവും ഒത്തുചേരുന്ന പച്ചമാങ്ങാ ചട്ണി

Green mango chutney, a combination of the spiciness of green chillies and the aroma of garlic


ആവശ്യമായ സാധനങ്ങള്‍

പച്ചമാങ്ങ - 2 എണ്ണം (വലുത്)

തേങ്ങ ചിരകിയത് - 1 ടേബിള്‍ സ്പൂണ്‍

മല്ലിയില - 1 ടേബിള്‍ സ്പൂണ്‍

പച്ചമുളക് - 4 എണ്ണം

വെളുത്തുള്ളി - 4 അല്ലി

ഇഞ്ചി - ചെറിയ കഷ്ണം

ഉപ്പ് - ആവശ്യത്തിന്

കായം - കാല്‍ ടീസ്പൂണ്‍

താളിക്കാന്‍- എണ്ണ, കടുക്, കറിവേപ്പില.

തയ്യാറാക്കുന്ന വിധം

ആദ്യം മാങ്ങ നന്നായി കഴുകി തൊലിയൊക്കെ ചെത്തി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവയും റെഡിയാക്കി വയ്ക്കുക.

മിക്‌സിയുടെ ജാറിലേക്ക് മുറിച്ചു വച്ച മാങ്ങ, തേങ്ങ, മല്ലിയില, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, കായം എന്നിവ ചേര്‍ക്കുക. വെള്ളം അധികം ചേര്‍ക്കാതെ നല്ല വെണ്ണ പോലെ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.

ഒരു ചെറിയ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കൂടെ കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിക്കുക. ഈ മിശ്രിതം നമ്മള്‍ നേരത്തെ അരച്ചു വച്ച ചട്ണിക്ക് മുകളിലേക്ക് ഒഴിച്ചാല്‍ സംഗതി കിടു... 
 

Tags