ക്ഷീണം മാറ്റാൻ ഇൻസ്റ്റന്റ് എനർജി; ഗുണങ്ങളുടെ കലവറയായ നാടൻ ചെറുപയർ കഞ്ഞി

Green bean porridge

ചേരുവകള്‍:
കുത്തരി- 100 ഗ്രാം
ചെറുപയര്- 100 ഗ്രാം
പച്ചത്തേങ്ങ- 1എണ്ണം
ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്നവിധം:
തേങ്ങ ചിരകി പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍ ഇവ എടുത്തുവെയ്ക്കുക. രണ്ടാം പാലില്‍ കുത്തരി, ചെറുപയര്‍ എന്നിവ വേവിച്ചെടുക്കുക. ഇതില്‍ ഉപ്പുചേര്‍ത്ത് ഒന്നാം പാല്‍ ഒഴിച്ച് ഒരു തിളവരുമ്പോള്‍ വാങ്ങിവെക്കുക. ചെറിയ കുട്ടികള്‍ക്കും മറ്റും ഇത് കൊടുക്കുന്നത് ഏറെ നല്ലതാണ്.

Tags