ഊണിനൊരുക്കാം കിടിലന്‍ ഐറ്റം
Feb 20, 2025, 16:45 IST


ചേരുവകള്‍
ഉരുളക്കിഴങ്ങ് – 3
കടുക് – 1/2 ടീസ്പൂണ്‍
വെളുത്തുള്ളി – 3
മുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കടുക് ഇടുക.
കടുക് പൊട്ടിയാല്‍ വെളുത്തുള്ളി ചേര്‍ക്കാം.
ഇതിലേക്ക് ഉരുളക്കിഴങ്ങു ചേര്‍ത്തു വഴറ്റി അടച്ചു വയ്ക്കുക.
പകുതി വേവായാല്‍ പൊടികളും ഉപ്പും ചേര്‍ത്തു വഴറ്റി വേവിച്ചെടുക്കുക.
നല്ല കിടിലന്‍ ടേസ്റ്റില്‍ ക്രിസ്പി ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി ഞൊടിയിടയില്‍ റെഡി