അടിപൊളി രുചിയില്‍ ഷക്ഷുക്ക

Arabian Shakshuka

 ചേരുവകള്‍

മുട്ട -5
തക്കാളി - 5
സവാള - ഒന്ന്
ബെല്‍പെപ്പര്‍ (ചുവപ്പ്)- ചെറുതായരിഞ്ഞത് 1
വെളുത്തുള്ളി - 8 അല്ലി
മുളകു പൊടി - ഒന്നര ടേബിള്‍ സ്പൂണ്‍
റിഫൈന്‍ഡ് ഓയില്‍ -രണ്ട് ടേബിള്‍ സ്പൂണ്‍
മിക്‌സ് ഹെര്‍ബ്‌സ്(ഒറിഗാനോ, തൈം, റോസ് മേരി ) ഒരു സ്പൂണ്‍
പഞ്ചസാര -ഒരു നുള്ള് 
ജീരകം പൊടിച്ചത് - ഒരു ടീസ്പൂണ്‍

tRootC1469263">


ഉണ്ടാക്കുന്ന വിധം

മിക്‌സിയില്‍ ജാറില്‍ തക്കാളി വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക. ശേഷം അരിപ്പവച്ച് അരിച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ബെല്‍പെപ്പറും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. വഴന്നുകഴിഞ്ഞാല്‍ ഇതിലേക്ക് തക്കാളി ജ്യൂസ് ഒഴിച്ചു കൊടുക്കുക. ഇത് നന്നായി തിളപ്പിക്കുക.

തിള വരുമ്പോള്‍ അതിലേക്ക് മുളകു പൊടിയും മിക്‌സ് ഹെര്‍ബ്‌സ്, ഉപ്പ് , ജീരകം പഞ്ചസാര എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം രണ്ട് മിനിറ്റ് അടച്ചു വയ്ക്കുക. രണ്ട് മിനിറ്റിനു ശേഷം മുട്ടകള്‍ ഓരോന്നായി ഇതിലേക്ക് പൊട്ടിച്ചൊഴിക്കുക. മുട്ടകളെല്ലാം വെന്തു കഴിയുമ്പോള്‍ വിളമ്പാവുന്നതാണ്. ബ്രഡോ ബണ്ണോ കൂട്ടി  കഴിക്കാവുന്നതാണ്. അടിപൊളി രുചിയില്‍ ഷക്ഷുക്ക റെഡി. 

Tags