മുന്തിരി ഉണ്ടോ ? ബബിൾ ടീയെ ഓർമ്മിപ്പിക്കുന്ന ബോൾ ജ്യൂസ് തയ്യാറാക്കാം

Do you have grapes? Let's make a ball juice that reminds us of bubble tea.

ചേരുവകൾ

മുന്തിരിങ്ങ- 1 കിലോ
വെള്ളം- 2 ലിറ്റർ
പഞ്ചസാര- 3/4 കപ്പ്
ഉപ്പ്- ആവശ്യത്തിന്
നാരങ്ങ നീര്- 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു കിലോ കുരുവില്ലാത്ത മുന്തിരി വൃത്തിയായി കഴുകിയെടുക്കാം.   അത് രണ്ട് ലിറ്റർ വെള്ളത്തിലേയ്ക്കു ചേർത്ത് തിളപ്പിക്കാം. ശേഷം മുന്തിരി അരിച്ചെടുത്ത് തൊലി കളയാം.
ആദ്യം തിളപ്പിച്ച വെള്ളത്തിലേയ്ക്ക് മുന്തിരിയുടെ തൊലിയും മുക്കാൽ കപ്പ് പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കാം. വെള്ളം തിളച്ച് വറ്റി പകുതിയാകുമ്പോൾ അടുപ്പണയ്ക്കാം.
അത് അരിച്ച് തൊലി മാറ്റി തണുക്കാൻ മാറ്റി വയ്ക്കാം. അതിലേയ്ക്ക് ഒരു നുള്ള് ഉപ്പും, നാരങ്ങ നീരും ചേർത്തിളക്കി യോജിപ്പിക്കാം. തൊലി കളഞ്ഞ മുന്തിരി ഇതിലേയ്ക്കു ചേർക്കാം.
ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതിനു ശേഷം ഇത് കുടിച്ചു നോക്കൂ.
 

Tags