വികസിത ഭാരതത്തിന് എല്ലാവരുടെയും പങ്കാളിത്തം വേണം : ഗവർണർ
കണ്ണൂർ : രാജ്യത്തെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആസൂത്രണം ചെയ്തിരിക്കുന്ന വികസിത് ഭാരത് പദ്ധതിയിൽ രാജ്യത്തെ എല്ലാവരുടെയും പങ്കാളിത്തം ആവശ്യമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കണ്ണൂരിൽ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
tRootC1469263">സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമാകുമ്പോഴേക്കും ഇന്ത്യയെ ലോകത്തെ വികസിത രാജ്യമാക്കി ഉയർത്തിയെടുക്കുക എന്നതാണ് വികസിത് ഭാരത് മുന്നോട്ടു വെക്കുന്നതെന്നും ഗവർണർ പറഞ്ഞു. ചേംബർ ഹാളിൽ നടന്ന പരിപാടിയിൽ ചേംബർ പ്രസിഡന്‍റ് സച്ചിൻ സൂര്യകാന്ത് മഖേച്ച അധ്യക്ഷത വഹിച്ചു. സി. സദാനന്ദൻ എം.പി മുഖ്യാതിഥിയായിരുന്നു. മികച്ച വ്യവസായിക്കുള്ള പുരസ്കാരം ആഷിയാന സേഫ്റ്റി ഗ്ലാസ് എൽ.എൽ.പി ചെയർമാൻസി.പി. സയാദിനും വ്യാപാരിക്കുള്ള പുരസ്കാരം വിൻസ്മേര ജൂവെൽസ് ചെയർമാൻ ദിനേഷ് കാനപ്രത്തിനും ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം കെ.പി. ജയബാലനും ഗവർണർ സമ്മാനിച്ചു. ചേംബർ ഓണററി സെക്രട്ടറി സി. അനിൽകുമാർ, വൈസ് പ്രസിഡന്‍റ് ഹനീഷ് വാണിയങ്കണ്ടി, പുരസ്കാര ജേതാക്കൾ എന്നിവർ സംസാരിച്ചു.
.jpg)


