ചോറിനൊപ്പം കൂട്ടാൻ കൊതിയൂറും നാടൻ കോവയ്ക്ക കറി!

Gourd Curry

ചേരുവകൾ
കോവയ്ക്ക – 250 ഗ്രാം (നാല് കഷ്ണങ്ങളാക്കിയത്)
ചുവന്നുള്ളി (ചെറിയ ഉള്ളി) – 100 ഗ്രാം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2-3 എണ്ണം (നീളത്തിൽ കീറിയത്)
മുളകുപൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൂടി – 1/2 ടീ സ്പൂൺ
മല്ലിപ്പൊടി – 3/4 ടീ സ്പൂൺ
കുടമ്പുളി – 4 കഷ്ണം (വെള്ളത്തിൽ കുതിർത്തത്)
തേങ്ങാപ്പാൽ – 1 കപ്പ്
ഉലുവ – 1/2 ടീ സ്പൂൺ
കടുക് – 1/2 ടീ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
വെള്ളം – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: കോവയ്ക്കയും ഉള്ളിയും വഴറ്റൽ
ഒരു ചീനച്ചട്ടിയിൽ അല്ലെങ്കിൽ മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
എണ്ണ ചൂടാകുമ്പോൾ അര ടീ സ്പൂൺ ഉലുവയും അര ടീ സ്പൂൺ കടുകും ചേർത്ത് പൊട്ടിക്കുക.
ഇതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളി, ഇഞ്ചി അരിഞ്ഞത്, കീറിയ പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് രണ്ട് മിനിറ്റ് വഴറ്റുക.
ഉള്ളി വഴന്നു വരുമ്പോൾ നാല് കഷ്ണങ്ങളാക്കി നുറുക്കി വെച്ചിരിക്കുന്ന കോവയ്ക്ക ഇതിലേക്ക് ചേർക്കുക. കോവയ്ക്കയുടെ പുറംതൊലി ചെറുതായി ചുളുങ്ങി വരുന്നതുവരെ എണ്ണയിൽ വറുത്തെടുക്കുക.
സ്റ്റെപ്പ് 2: പൊടികൾ ചേർക്കലും മസാല തയ്യാറാക്കലും
കോവയ്ക്ക നന്നായി വഴന്ന ശേഷം തീ കുറച്ചു വെച്ച് മുളകുപൊടി, മഞ്ഞൾപ്പൂടി, മല്ലിപ്പൊടി എന്നിവ ചേർക്കുക.
പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റുക.
സ്റ്റെപ്പ് 3: തേങ്ങാപ്പാലും പുളിയും ചേർത്ത് വേവിക്കൽ
മസാല മൂത്തു വരുമ്പോൾ ഇതിലേക്ക് 1 കപ്പ് തേങ്ങാപ്പാലും, കുതിർത്തു വെച്ചിരിക്കുന്ന കുടമ്പുളിയും ചേർക്കുക.
ഒപ്പം ആവശ്യത്തിന് ഉപ്പും അര കപ്പ് വെള്ളവും കൂടി ഒഴിച്ച് പാത്രം അടച്ചുവെച്ച് ചെറിയ തീയിൽ 20 മിനിറ്റ് വേവിക്കുക.
കറി നന്നായി വെന്ത് എണ്ണ തെളിഞ്ഞു വരുമ്പോൾ, പാകത്തിന് ഉപ്പും പുളിയുമാണോ എന്ന് നോക്കി ആവശ്യമെങ്കിൽ കുറച്ചുകൂടി ചേർത്ത് തീ ഓഫ് ചെയ്യാം.മീൻ കറിയുടെ അതെ രുചിയിൽ ചോറിനൊപ്പം കഴിക്കാൻ പറ്റിയ അടിപൊളി കോവയ്ക്ക കറി തയ്യാർ!

Tags