ലളിതമായ ചേരുവകളിൽ ഒരുക്കാം രുചികരവും പോഷകസമൃദ്ധവുമായ കോവക്ക കടല തോരൻ

Gourd and Chickpea


ചേരുവകൾ
- കോവക്ക – 1/2 കിലോ (നീളത്തിൽ അരിഞ്ഞത്)
- കടല – 1/4 കിലോ
- തേങ്ങ തിരുമ്മിയത് – 1/2 മുറി
- ജീരകം പൊടിച്ചത് – 1 നുള്ള്
- മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
- പച്ചമുളക് – 3 മുതൽ 4 എണ്ണം വരെ
- സവാള – 1 എണ്ണം
- വെളുത്തുള്ളി – 8 അല്ലി
- കടുക് – ആവശ്യത്തിന്
- വറ്റൽ മുളക് – 2 എണ്ണം
- ഉഴുന്ന് പരിപ്പ് – 1 ടീസ്പൂൺ
- കറിവേപ്പില – 1 തണ്ട്
- എണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം സ്റ്റെപ്പ് 1: കടല ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തുവെക്കുക. അടുത്ത ദിവസം കുതിർത്ത കടല ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. സ്റ്റെപ്പ് 2: നീളത്തിൽ അരിഞ്ഞുവെച്ച കോവക്ക കുറച്ചു വെള്ളവും ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക. സ്റ്റെപ്പ് 3: തേങ്ങ, പച്ചമുളക്, മഞ്ഞൾപ്പൊടി, ജീരകം പൊടിച്ചത് എന്നിവ ചേർത്ത് മിക്സിയിൽ ഒതുക്കി ചതച്ചെടുക്കുക. വെളുത്തുള്ളിയും സവാളയും വേറെയായി ചതച്ചു മാറ്റി വെക്കുക. സ്റ്റെപ്പ് 4: ഒരു ഫ്രയിംഗ് പാനിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് താളിക്കുക. സ്റ്റെപ്പ് 5: ഇതിലേക്ക് ചതച്ചുവെച്ചിരിക്കുന്ന വെളുത്തുള്ളിയും സവാളയും ചേർത്ത് നന്നായി വഴറ്റുക. സ്റ്റെപ്പ് 6: സവാള വഴന്നു വരുമ്പോൾ ചതച്ചുവെച്ച തേങ്ങാക്കൂട്ട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. സ്റ്റെപ്പ് 7: ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കടലയും കോവക്കയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച്, മസാലകൾ ചേരുമ്പോൾ വാങ്ങി വെക്കുക.
രുചികരമായ കോവക്ക – കടല തോരൻ തയ്യാർ!

Tags