ഗോപി മഞ്ചൂരിയൻ ഇങ്ങനെ പരീക്ഷിച്ച് നോക്കൂ
സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുളളി എന്നിവ വഴറ്റിയെടുക്കണം. ആദ്യം കോണ്‍ഫ്ലവര്‍, മൈദ, ഉപ്പ് ഇവ പാകത്തിന് വെള്ളം ചേര്‍ത്ത് നല്ല കട്ടിയില്‍ മിക്സ് ചെയ്ത് പേസ്റ്റ് പോലെയാക്കണം. ശേഷം അരിഞ്ഞെടുത്ത കോളിഫ്ലവര്‍ ഈ പേസ്റ്റില്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്ത് കോരി മാറ്റി വെയ്ക്കണം. അധികം മൊരിഞ്ഞുപോകരുത്. മൊരിഞ്ഞുപോയാൽ നിറംമാറും. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കാപ്സിക്കം ചേര്‍ക്കണം. കാപ്സിക്കവും അധികം വേവരുത്.
ശേഷം സോയ സോസ് ചേര്‍ക്കണം. ഒപ്പം കശ്മീരി മുളകുപൊടി ചേര്‍ത്ത് വഴറ്റുക. എന്നിട്ട് ഒരു കപ്പ് വെള്ളം കൂടെ ഇതിലേക്ക് ചേര്‍ത്തുകൊടുക്കണം. ഇതില്‍ കുരുമുളക് പൊടി ചേര്‍ക്കുക. ഒപ്പം പഞ്ചസാരയും ഉപ്പും ചേര്‍ക്കാം. ശേഷം നന്നായി തിളപ്പിക്കണം. തിക്ക് ഗ്രേവി വേണമെങ്കിൽ കുറച്ച് കോണ്‍ഫ്ളവര്‍ കലക്കി ഒഴിക്കണം. ശേഷം വറുത്ത് വെച്ച കോളി ഫ്ളവറും റ്റൊമാറ്റോ സോസും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി മിശ്രണം ചെയ്ത് അടുപ്പത്തുനിന്ന് ഇറക്കി വെക്കാം. ശേഷം ഇത് ചേർത്ത് ചോറോ പൊറോട്ടയോ അപ്പമോ ചപ്പാത്തിയോ കഴിക്കാം. ഉഗ്രനായിരിക്കും
.jpg)


